എഐസിസി പ്രമേയ ഡ്രാഫ്റ്റിംഗ് കമ്മിറ്റിയിൽ നിന്ന് ശശി തരൂരിനെ രാഹുൽ ഗാന്ധി ഒഴിവാക്കി. കേന്ദ്ര സംസ്ഥാന സർക്കാരുകളെ പുകഴ്ത്തിയതിന് കിട്ടിയ തിരിച്ചടി.

ന്യൂഡൽഹി:ശശി തരൂർ എംപിക്കെതിരെ കോൺഗ്രസിൽ അച്ചടക്ക നടപടി. എഐസിസി പ്രമേയ ഡ്രാഫ്റ്റിംഗ് കമ്മിറ്റിയിൽ നിന്ന് ശശി തരൂരിനെ രാഹുൽ ഗാന്ധി ഒഴിവാക്കി. മോദി സർക്കാരിനെ നിരന്തരമായി പ്രശംസിച്ചതിനെ തുടർന്നാണ് നടപടി. കഴിഞ്ഞ 14 വർഷമായി തരൂർ ഈ സമിതിയിൽ അംഗമായിരുന്നു. ഏപ്രിൽ 8, 9 തീയതികളിൽ അഹമ്മദാബാദിൽ എഐസിസി സമ്പൂർണ്ണ സമ്മേളനം നടക്കുന്ന വേളയിലാണ് ഈ നടപടി.

ദ വീക്കിലെ ലേഖനത്തിൽ മോദി സർക്കാറിനെ വീണ്ടും തരൂർ പ്രകീർത്തിച്ചിരുന്നു.കോവിഡ് കാലത്ത് ഇന്ത്യ ദരിദ്രരാജ്യങ്ങളെ സഹായിച്ചുവെന്നാണ് ശശി തരൂർ പറഞ്ഞത്.ഇന്ത്യ സ്വീകരിച്ച വാക്‌സിൻ നയം ലോകനേതൃപദവിയിലേക്ക് എത്തിച്ചു.ലോകരാജ്യങ്ങൾക്ക് ഇന്ത്യ വിശ്വസ്ത സുഹൃത്തായെന്നും ദ വീക്കിൽ തരൂർ പറഞ്ഞു.,ഇത് കോൺഗ്രസ് നേതൃത്വത്തെ ഞെട്ടിച്ചു. ഇത്തരം അഭിപ്രായപ്രകടനങ്ങൾ ചർച്ച ചെയ്ത സാഹചര്യത്തിൽ നടപടി ഉണ്ടായത്.പിണറായി സർക്കാരിൻ്റെ സ്റ്റാർട്ടപ്പ് നയത്തേയും അദ്ദേഹം പ്രകീർത്തിച്ച് സംസാരിച്ചിരുന്നു. ഇതൊക്കെയാണ് തരൂരിൻ്റ താഴെക്കുള്ള യാത്രയ്ക്ക് കാതലായ പ്രശ്നം.പിണറായി സർക്കാരിൻ്റെ സ്റ്റാർട്ടപ്പ് നയത്തേയും അദ്ദേഹം പ്രകീർത്തിച്ച് സംസാരിച്ചിരുന്നു. ഇതൊക്കെയാണ് തരൂരിൻ്റ താഴെക്കുള്ള യാത്രയ്ക്ക് കാതലായ പ്രശ്നം.കോൺഗ്രസിൽ തരൂർ വിഷയം വലിയ കത്തൽ അല്ലെങ്കിലും അതുണ്ടാക്കുന്ന പ്രശ്നം കേരളത്തിലെ ബുദ്ധിജീവികളുടെ ഇടയിലും ചർച്ചയാകും. വികസന നയം ആര് കൊണ്ടുവന്നാലും വ്യക്തമായി പിന്തുണയ്ക്കും എന്ന് ആവർത്തിച്ച് പറയാൻ ശശി തരൂർ ഇനിയും ശ്രമിക്കും എന്നത് കാത്തിരുന്നു കാണാം


Discover more from News12 India Malayalam

Subscribe to get the latest posts sent to your email.

Leave a Response