കൊല്ലം : തൊഴിലെടുക്കുന്നവരുടെ അവകാശങ്ങൾ സംരക്ഷിക്കുവാൻ പ്രക്ഷോഭങ്ങൾ അനിവാര്യമായ കാലഘട്ടത്തിലൂടെ കടന്നുപോകേണ്ടതുണ്ട്. ഉള്ള അവകാശങ്ങൾ കൂടി നഷ്ടപ്പെടുത്തുന്ന സാഹചര്യത്തിൽ തൊഴിലാളി ഐക്യം ആവശ്യമാണെന്നും. എല്ലാ തൊഴിലെടുക്കുന്നവരുടേയും യോജിച്ച പ്രക്ഷോഭം നടത്താൻ നാം സഞ്ജരാകണമെന്നും ആൾ കേരള ലീഗൻ മെട്രോളജി ലൈസൻസീസ് & എംപ്ലോയീസ് യൂണിയൻ ആറാം സംസ്ഥാന സമ്മേളനം (കാനം രാജേന്ദ്രൻ നഗറിൽ, സി കേശവൻ സ്മാരക ടൗൺ ഹാളിൽ) ഉദ്ഘാടനം ചെയ്തു കൊണ്ട് എ. ഐ റ്റി യു സി സംസ്ഥാന പ്രസിഡൻ്റ് ടി ജെ ആഞ്ചലോസ് എക്സ് എം.പി പറഞ്ഞു. ഉയർന്ന തസ്തികകളിൽപ്പോലും നേരിട്ടു നിയമനം വരുന്നു എല്ലാറ്റിനും കരാർ തൊഴിലാളിൽ മാത്രം മതി എന്ന ചിന്ത കേന്ദ്രം സ്വീകരിക്കുന്നതിലൂടെ തൊഴിലാളികൾക്ക് അർഹമായ ആനുകൂല്യങ്ങൾ പോലും നഷ്ടപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു. യോഗത്തിൽ സംസ്ഥാന പ്രസിഡൻ്റ് കെ എസ് ഇന്ദുശേഖരൻ നായർ അധ്യക്ഷത വഹിച്ചു.രക്തസാക്ഷി പ്രമേയം സന്തോഷും അനുശോചന പ്രമേയം നദീംസേട്ടും അവതരിപ്പിച്ചു. അഡ്വ ആർ സജിലാൽ ,ജി ബാബു, ബി മോഹൻദാസ്, സുകേശൻ ചൂലിക്കാട്, കെ ആർ ഷൈൻ എന്നിവർ സംസാരിച്ചു. തുടർന്ന് സംസ്ഥാന ആക്ടിംഗ് സെക്രട്ടറി എ മുരളീധരൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. തുടർന്ന് മനോജ് മുത്താട്ട് വരവ് ചിലവ് കണക്ക് അവതരിപ്പിച്ചു. തുടർന്ന് ഗ്രൂപ്പു ചർച്ച, പൊതു ചർച്ച നടന്നു. മുതിർന്ന ലൈസൻസികളെ സി.പി ഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം അഡ്വ ആർ രാജേന്ദ്രൻ ആദരിച്ചു. പ്രേമേയങ്ങൾ കൺവീനർ പി.കെ സന്തോഷ് അവതരിപ്പിച്ചു. ക്രഡൻഷ്യൽ റിപ്പോർട്ട് കൺവീനർ ബഷീർ വയനാട് അവതരിപ്പിച്ചു. സ്വാഗത സംഘം ജനറൽ കൺവീനർ സജീവ് സോമൻ സ്വാഗതം പറഞ്ഞു. മനോജ് മുത്താട്ട് നന്ദി പറഞ്ഞു.
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.