കടയില്‍ നിന്നും റബര്‍ ഷീറ്റ് മോഷ്ടിച്ച പ്രതി പോലീസ് പിടിയിലായി. ആലപ്പുഴ, മാവേലിക്കര, ചുനക്കര ഈസ്റ്റ്, പേരത്തേരില്‍ വീട്ടില്‍ വിനീഷ് (48) ആണ് കണ്ണനല്ലൂര്‍ പോലീസിന്‍റെ പിടിയിലായത്. വെള്ളിയാഴ്ച വെളുപ്പിന് നെടുമ്പന, നല്ലിലയിലെ ഇ.എസ്.ഐ ആശുപത്രിക്ക് സമീപമുള്ള കടയില്‍ നിന്നും ഇയാള്‍ റബര്‍ ഷീറ്റുകള്‍ മോഷ്ടിച്ച് കടന്നു കളഞ്ഞിരുന്നു. എന്നാല്‍ ഇയാള്‍ പോലീസ് പട്രോളിംഗ് സംഘത്തിന്‍റെ വലയില്‍ കുടുങ്ങുകയും ചെയ്തു. ഇയാളെ ഒരു വര്‍ഷം മുന്‍പ് മോഷണ കേസില്‍ ശുരനാട് പോലീസ് അറസ്റ്റ് ചെയ്തിട്ടുള്ളതാണ്. കണ്ണനല്ലൂര്‍ പോലീസ് ഇന്‍സ്പെക്ടര്‍ രാജേഷിന്‍റെ നേതൃത്വത്തില്‍ എസ്.ഐമാരായ ജിബി, ഹരിസോമന്‍, രാജേന്ദ്രന്‍പിള്ള, സിപിഒമാരായ ഹുസൈന്‍, പ്രജീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.