28 May 2026
കായംകുളത്ത്  സിപിഎം നേതാവ് ബിജെപിയില്‍.

ആലപ്പുഴ. കായംകുളത്ത് ജില്ലാ പഞ്ചായത്ത് അംഗമായ സിപിഎം നേതാവ് ബിപിൻ സി ബാബു ബിജെപിയില്‍.
സിപിഐഎം കായംകുളം മുൻ ഏരിയ കമ്മിറ്റിയംഗവും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ടും   എസ്എഫ്ഐ സംസ്ഥാന കമ്മിറ്റി അംഗവുമായിരുന്നു. നിലവിൽ ജില്ലാ പഞ്ചായത്ത് അംഗം.

തിരുവനന്തപുരത്ത് നടന്ന ബി.ജെ.പിയുടെ സംഘടനാപർവ്വ യോഗത്തിൽ അഖിലേന്ത്യാ ജനറൽ സെക്രട്ടറി തരുൺ ചുഗ് ആണ് അംഗത്വം നൽകിയത്. സി.പി.എം വർഗീയവാദികളുടെ നിയന്ത്രണത്തിലാണെന്നും മോദിയുടെ വികസന നയത്തിൽ ആകർഷനായാണ് താൻ ബി.ജെ.പിയിലേക്ക് എത്തിയതെന്നും ബിപിൻ പറഞ്ഞു.സംഘടനാപർവ്വ യോഗത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ബിപിൻ C ബാബുവിൻ്റെ പാർട്ടി പ്രവേശം പ്രഖ്യാപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *