17 June 2026
ചാത്തന്നൂരില്‍ ഗ്യാസ് സിലിണ്ടര്‍ കയറ്റി പോയ ലോറി മറിഞ്ഞു.

ചാത്തന്നൂര്‍: ചാത്തന്നൂരില്‍ ഗ്യാസ് സിലിണ്ടര്‍ കയറ്റി പോയ ലോറി മറിഞ്ഞു. അപകടം ഒഴിവായത് തലനാരിഴയ്ക്ക്. ഇന്ന് രാവിലെ കൊല്ലം-തിരുവനന്തപുരം ദേശീയപാതയില്‍ ചാത്തന്നൂര്‍ ജംഗഷന് സമീപമാണ് അപകടം ഉണ്ടായത്. ദേശീയ പാതയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കഴിഞ്ഞ ദിവസം രാത്രി മുതല്‍ താത്കാലികമായി നിര്‍മ്മിച്ച റോഡിലൂടെയാണ് വാഹനങ്ങള്‍ കടത്തി വിട്ടത്. നിലവിലുള്ള റോഡില്‍ നിന്നും ഉയരത്തില്‍ നിര്‍മ്മിച്ച ഈ റോഡിലൂടെ കൊല്ലം ഭാഗത്ത് നിന്നും വന്ന വാഹനം ഒരു വശത്തേക്ക് മറിയുകയായിരുന്നു.
അപകടത്തില്‍ ഡ്രൈവര്‍ക്ക് നിസാര പരിക്കേറ്റു. സിലിണ്ടറുകള്‍ റോഡിലേക്ക് വീണെങ്കിലും വാതക ചോര്‍ച്ചയുണ്ടായില്ല. എറണാകുളത്ത് നിന്നും മറ്റൊരു വാഹനമെത്തി സിലിണ്ടറുകള്‍ മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *