28 May 2026
പൊതുവിതരണ വകുപ്പിലെ ജീവനക്കാരുടെ വിഷയങ്ങള്‍ പരിഹരിക്കണം                   -കെ.സി.എസ്.ഒ.എഫ്.

തിരുവനന്തപുരം:സപ്ലൈകോയില്‍ സേവനമനുഷ്ഠിക്കുന്ന പൊതുവിതരണ വകുപ്പ് ജീവനക്കാരുടെ ഡെപ്യൂട്ടേഷന്‍ തസ്തിക 10 ശതമാനം വീതം കുറവ് ചെയ്യുന്നത് മൂലം വകുപ്പിലെ ജീവനക്കാര്‍ക്ക് പ്രൊമോഷന്‍ ലഭിക്കാതിരിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും എന്‍.എഫ്.എസ്.എ പൊതുവിതരണ വകുപ്പ് ഏറ്റെടുക്കണമെന്നും ജീവനക്കാര്‍ നേരിടുന്ന വിവിധ വിഷയങ്ങള്‍ പരിഹരിക്കണമെന്നും സിവില്‍ സപ്ലൈസ് ഓഫീസേഴ്‌സ് ഫെഡറേഷന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന കമ്മിറ്റി ഓഫീസില്‍ വച്ച് കൂടിയ കേരള സിവില്‍സപ്ലൈസ് ഓഫീസേഴ്‌സ് ഫെഡറേഷന്റെ സംസ്ഥാന കമ്മിറ്റി യോഗത്തില്‍ ജോയിന്റ് കൗണ്‍സില്‍ ചെയര്‍മാന്‍ കെ.പി.ഗോപകുമാര്‍, സംസ്ഥാന ട്രഷറര്‍ പി.എസ്.സന്തോഷ്‌കുമാര്‍, സംസ്ഥാന സെക്രട്ടറി എസ്.സജീവ് എന്നിവര്‍ സംസാരിച്ചു. ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന കമ്മിറ്റിയംഗം ജി.ബീനാഭദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. യോഗം കേരള സിവില്‍സപ്ലൈസ് ഓഫീസേഴ്‌സ് ഫെഡറേഷന്‍ സംസ്ഥാന കമ്മിറ്റി പുനഃസംഘടിപ്പിച്ചു. ജി.ബീനാഭദ്രന്‍ (പ്രസിഡന്റ്), കെ.വിനോദ് (ജനറല്‍ സെക്രട്ടറി), എ.ഗുരുപ്രസാദ്, ധന്യാ പൊന്നപ്പന്‍, മനുകൃഷ്ണന്‍ (വൈസ് പ്രസിഡന്റുമാര്‍), ഗിരീഷ് ചന്ദ്രന്‍ നായര്‍, വിനോദ് ആലത്തിയൂര്‍, ഡി.ലിജു (സെക്രട്ടറിമാര്‍), വിജീഷ് (ട്രഷറര്‍) എന്നിവരെ പുതിയ ഭാരവാഹികളായി തെരഞ്ഞെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *