പാലക്കാട്: മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ നടത്തിയ അധിക്ഷേപ പരാമര്‍ശത്തിന് ജനം മറുപടി നല്‍കുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ പറഞ്ഞു. അങ്ങേയറ്റം അപലപനീയമായ പ്രസ്ഥാവനയാണ് എന്‍എന്‍ കൃഷ്ണദാസിന്റെ ഭാഗത്ത് നിന്നുണ്ടായത്. സിപിഐഎമ്മിന്റെ സമീപനരീതി തന്നെ ഇങ്ങനെയാണ്. സാംസ്‌ക്കാരിക നായകന്മാരോ എഴുത്തുകാരോ ഒന്നും ഈ വിഷയത്തില്‍ പ്രതികരിച്ച് കണ്ടില്ല. മാധ്യമപ്രവര്‍ത്തകര്‍ അവരുടെ ജോലിയാണ് ചെയ്യുന്നത്,അതിന് പോലും വിലങ്ങിടാനാണ് ശ്രമം.
പിപി ദിവ്യ കേരള പൊലീസിന്റെ സംരക്ഷണയിലാണെന്ന് കെ. സുരേന്ദ്രന്‍ ആരോപിച്ചു. ദിവ്യയെ അറസ്റ്റ് ചെയ്യാന്‍ കേരള പൊലീസിന് ഒരിക്കലും കഴിയുമെന്ന് തോന്നുന്നില്ല. ദിവ്യയെ അറസ്റ്റ് ചെയ്താല്‍ സിപിഐഎമ്മിലെ ഉന്നതന്റെ ഇടപാടുകള്‍ അടക്കം പുറത്താകുമെന്ന ആശങ്കയാണ് പാര്‍ട്ടിക്ക്. നവീന്റെ കുടുംബത്തിനൊപ്പം ഉണ്ടെന്നൊക്കെ വെറുതേ കണ്ണില്‍ പൊടിയിടാന്‍ പറയുകയാണ്, സുരേന്ദ്രന്‍ പറഞ്ഞു.
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.