“ദിവ്യയെ സംരക്ഷിക്കുന്നത് പാർട്ടി സംസ്ഥാന നേതൃത്വം: കെ.സുരേന്ദ്രൻ”

ദിവ്യയെ സംരക്ഷിക്കുന്നത് സിപിഎം സംസ്ഥാന നേതൃത്വമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. അവർക്കെതിരെ നടപടിയെടുത്താൽ എംവി ഗോവിന്ദനെയും അത് ബാധിക്കും. അന്വേഷണം തുടർന്നാൽ പാർട്ടി സെക്രട്ടറിയിൽ എത്തുമെന്നുറപ്പാണ്. കേരളത്തിൽ പാർട്ടി ഭരണം അല്ല നടക്കുന്നത്. സർക്കാരും സിപിഎമ്മും ദിവ്യയെ സംരക്ഷിക്കുകയാണ്. ദിവ്യയുടെ ധൈര്യം അഴിമതിപണത്തിൻ്റെ പങ്ക് പാർട്ടിക്കും ലഭിച്ചിട്ടുണ്ടെന്നതാണ്.പിപി ദിവ്യക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കണം.കോൺഗ്രസ് സ്ഥാനാർത്ഥിക്ക് നേതാക്കൻമാരുടെ ശവകുടീരത്തിൽ പോകാൻ പോലും സാധിക്കാത്ത സാഹചര്യമാണുള്ളതെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.എൻഎൻ കൃഷ്ണദാസിൻ്റെ പട്ടി പരാമർശം പരിഷ്കൃത സമൂഹത്തിന് ചേർന്നതല്ല. കൃഷ്ണദാസ് പരാമർശം തിരുത്തി മാപ്പ് പറയണം. തരംതാഴ്ന്ന പ്രയോഗം പാർട്ടി തിരുത്തണം. ഉത്തമ ബോധ്യത്തിൽ ആരും ‘പട്ടി’ എന്ന് ആരെയും വിളിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.


Discover more from News12 India Malayalam

Subscribe to get the latest posts sent to your email.