അടിയോടി ദിനം സമുചിതമായി ആചരിച്ചു. എംഎൻവിജി അടിയോടി, സിവിൽ സർവ്വീസ് പരിഷ്കരണത്തിന് തുടക്കം കുറിച്ചനേതാവ്: കെ പി ഗോപകുമാർ.

കോഴിക്കോട് : കോളനിവാഴ്ചക്കാലത്തിൻ്റെ അവശേഷിപ്പുകളും ,
അഴിമതിയുടെ മാറാലകളും കൊണ്ട് മൂടിയിരുന്ന സിവിൽ സർവ്വീസിനെ അഴിമതിരഹിത ജനപക്ഷസിവിൽസർവ്വീസായി മാറ്റിയെടുക്കാനുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയതിലൂടെ സിവിൽ സർവ്വീസ് പരിഷ്കരണത്തിന് തുടക്കം കുറിച്ചനേതാവാണ്
എം എൻ വി ജി അടിയോടിയെന്ന് ജോയിൻ്റ് കൗൺസിൽ ചെയർമാൻ കെ പി ഗോപകുമാർ അഭിപ്രായപ്പെട്ടു. സമൂഹത്തിലെ എല്ലാ മേഖലകളിലേയും ,പ്രത്യേകിച്ച് സിവിൽ സർവ്വീസിലെ അഴിമതിക്കെതിരെയുള്ള പോരാട്ടങ്ങളിലും ,
ജീവനക്കാരുടെ അവകാശസംരക്ഷണ പോരാട്ടങ്ങളിലും അടിയോടി സ്വീകരിച്ച നിലപാടുകൾ ഇന്നും ജോയിൻ്റ്കൗൺസിൽ ഉയർത്തിപ്പിടിക്കുകയാണെന്ന് കോഴിക്കോട് ,
പന്തിരാംകാവിലെ അടിയോടിസ്മൃതിമണ്ഡപത്തിൽ പതിനെട്ടാം ചരമവാർഷികത്തോടനുബന്ധിച്ച് ചേർന്ന അനുസ്മരണസമ്മേളനം ഉത്ഘാടനം ചെയ്തു കൊണ്ട് ജോയിൻ്റ് കൗൺസിൽ ചെയർമാൻ പറഞ്ഞു .
ജോയിൻ്റ്കൗൺസിൽമുൻ ചെയർമാൻ അഹമ്മദ്കുട്ടി കുന്നത്തിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന അനുസ്മരണസമ്മേളനത്തിൽ ജേയിൻ്റ്കൗൺസിൽ സംസ്ഥാന സെക്രട്ടറിയേറ്റ്അംഗം എ.ഗ്രേഷ്യസ് ,ഫാർമസികൗൺസിൽ സൊസൈറ്റി സെക്രട്ടറി
കെ സി അജിത്ത് കുമാർ ,ജോയിൻ്റ് കൗൺസിൽ സംസ്ഥാന കമ്മിറ്റി അംഗങ്ങളായപി റാംമനോഹർ ,റ്റി എം സജീന്ദ്രൻപെൻഷനേഴ്സ് കൗൺസിൽ ജില്ലാ സെക്രട്ടറി റ്റി ഹസൻ ,
ജോയിൻ്റ് കൗൺസിൽ ജില്ലാ സെക്രട്ടറിപി സുനിൽകുമാർ ,പ്രസിഡൻ്റ്കെ അജിന ,
കെ ജയപ്രകാശൻ,സി പി മണി ,റ്റി രത്നദാസ് എന്നിവർ സംസാരിച്ചുഅനുസ്മരണദിനത്തോടനുബന്ധിച്ച് കോഴിക്കോട് സിവിൽ സ്റ്റേഷന് മുന്നിലും ജില്ലയിലെ എട്ട് പ്രധാന ആഫീസ് സമുച്ചയങ്ങൾക്ക് മുന്നിലും അനുസ്മരണയോഗങ്ങൾ ചേർന്നു .യോഗത്തോടനുബന്ധിച്ച് ജീവനക്കാർ അഴിമതിവിരുദ്ധ പ്രതിജ്ഞയെടുത്തു .

Fastrago Travel Offer Flights Hotels Travel Packs Bus Ticketing Visa and Travel Insurance With Forex Services

Book Now


Discover more from News12 India Malayalam

Subscribe to get the latest posts sent to your email.