സൈബർ വിദഗ്ദരുടെ മുന്നറിയിപ്പ്. ഫോണിൽ ലഭിച്ച ആറക്ക ഒടിപി ആവശ്യപ്പെട്ട് കോളുകളോ മെസേജോ വന്നാൽ അവഗണിക്കാനാണ് അവർ നിർദ്ദേശിക്കുന്നത്.നിങ്ങളുടെ സുഹൃത്തുക്കളുടേയോ ബന്ധുക്കളുടേയാ ഫോൺ നമ്പരിൽ നിന്നാകും കോൾ വരുന്നതായി കാണിക്കുക. എന്നാൽ ഒടിപി ആരുമായും പങ്കുവയ്ക്കരുതെന്നും പോലീസ് സൈബർ വിഭാഗം മുൻ മേധാവിയും നിലവിൽ വിജിലൻസ് എസ്പിയുമായ ബിജുമോൻ ഇഎസ് വാട്സ്ആപ്പ് ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകുന്നു. ഹാക്കർമാരിൽ നിന്നും രക്ഷപ്പെടാൻ വാട്സ്ആപ് അക്കൗണ്ടുകളിൽ ടു സ്റ്റെപ്പ് വെരിഫിക്കേഷൻ (two-step verification) ആക്ടീവേറ്റാക്കുക എന്നതാണ് ഏറ്റവും ഫലപ്രദമായ മാർഗം എന്നും അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു.അതേസമയം ഓൺലൈൻ തട്ടിപ്പു സംഘങ്ങൾ ഹാക്ക് ചെയ്ത വാട്സ്ആപ് അക്കൗണ്ടുകൾ വീണ്ടെടുക്കാൻ കഴിയാത്ത അവസ്ഥയിലാണ് ഉപയോക്താക്കൾ. തട്ടിപ്പിനിരയായവർ പരാതി നൽകിയിട്ടും ചുരുക്കം അക്കൗണ്ടുകൾ മാത്രമാണ് തിരിച്ചെടുക്കാൻ കഴിഞ്ഞത്. പാസ് വേഡ് മാറ്റി സുരക്ഷിതമാക്കാനോ ലോഗ് ഔട്ട് ചെയ്ത ശേഷം വീണ്ടും ലോഗിൻ ചെയ്യാൻ കഴിയാത്ത വിധമാണ് ഹാക്കർമാർ അക്കൗണ്ടിൽ മാറ്റങ്ങൾ വരുത്തുന്നത്.
അതേസമയം ഓൺലൈൻ തട്ടിപ്പു സംഘങ്ങൾ ഹാക്ക് ചെയ്ത വാട്സ്ആപ് അക്കൗണ്ടുകൾ വീണ്ടെടുക്കാൻ കഴിയാത്ത അവസ്ഥയിലാണ് ഉപയോക്താക്കൾ. തട്ടിപ്പിനിരയായവർ പരാതി നൽകിയിട്ടും ചുരുക്കം അക്കൗണ്ടുകൾ മാത്രമാണ് തിരിച്ചെടുക്കാൻ കഴിഞ്ഞത്. പാസ് വേഡ് മാറ്റി സുരക്ഷിതമാക്കാനോ ലോഗ് ഔട്ട് ചെയ്ത ശേഷം വീണ്ടും ലോഗിൻ ചെയ്യാൻ കഴിയാത്ത വിധമാണ് ഹാക്കർമാർ അക്കൗണ്ടിൽ മാറ്റങ്ങൾ വരുത്തുന്നത്.വാട്സ്ആപ് ഉപയോക്താക്കളെ കബളിപ്പിച്ച് ഒടിപി സംഘടിപ്പിച്ച ശേഷം അക്കൗണ്ട് വരുതിയിലാക്കുന്ന ഹാക്കർമാർ ടു സ്റ്റെപ്പ് വെരിഫിക്കേഷൻ ആക്ടീവേറ്റ് ചെയ്യുന്നതാണ് തിരിച്ചെടുക്കാൻ കഴിയാത്തതിന് പിന്നിൽ എന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. തുടർന്ന് യഥാർത്ഥ ഉടമയ്ക്ക് ലഭിക്കേണ്ട സുരക്ഷാ സന്ദേശങ്ങൾ, ഒടിപി എന്നിവ തട്ടിപ്പുകാരുടെ ഫോണിലേക്കോ ഇ മെയിൽ വിലാസത്തിലേക്കോ ലഭിക്കുന്ന തരത്തിലാണ് മാറ്റം വരുത്തുന്നത്. പലരുടെയും സ്വകാര്യ സന്ദേശങ്ങളും ചിത്രങ്ങളും വീഡിയോകളും ഹാക്കിംഗ് വഴി തട്ടിപ്പ്കാർക്ക് ലഭിച്ചിട്ടുണ്ട്. ഇവ കാട്ടി ബ്ലാക്ക്‌മെയില്‍ ചെയ്യുന്ന നിരവധി സംഭവങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
Fastrago Travel Offer Flights Hotels Travel Packs Bus Ticketing Visa and Travel Insurance With Forex Services
Fastrago Travel Offer Flights Hotels Travel Packs Bus Ticketing Visa and Travel Insurance With Forex Services
Discover more from News12 India Malayalam
Subscribe to get the latest posts sent to your email.