ദന ചുഴലിക്കാറ്റ് വൻ നാശം വിതച്ചത് രണ്ട് സംസ്ഥാനങ്ങളിൽക്കൂടി രാവിലെ 3 ന് തീരത്ത് ആഞ്ഞു വീശുന്നു. തുടക്കം150 കിലോമീറ്റർ വേഗത

ന്യുദില്ലി:ദന ചുഴലിക്കാറ്റ് വടക്കൻ ഒഡിഷയിലും പശ്ചിമ ബംഗാളിലുംകനത്ത നാശം വിതച്ച് മുന്നോട്ടു കടക്കുന്നു. ആളപായമില്ല. മരങ്ങൾ കടപുഴകി വീണു.. ഇപ്പോൾ 5 മണിക്കൂറായി കാറ്റ് 120 കിലോമീറ്റർ വേഗതിയിൽ വീശുകയാണ്. ഉച്ചയ്ക്ക് 11ന് ഇത് 50 കിലോമീറ്റർ ആയി ചുരുങ്ങുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചത്.

പതിനായിരക്കണക്കിന് ആളുകളെ ഒഴിപ്പിച്ചിട്ടുണ്ട്. കാറ്റിൻ്റെ ദിശ അനുസരിച്ച് നടപടികൾ സ്വീകരിക്കുമെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും ഒഡിഷ മുഖ്യമന്ത്രിയും വാർത്ത ലേഖകരെ അറിയിച്ചത്. കേന്ദ്രപാഡ,ഭദ്രക്, ബാലസോർ ജില്ലകളിൽ കനത്ത നാശം വിതച്ചതായി അറിയുന്നു. അതിശക്തമായ മഴയും തുടരുന്നു.റയിൽവേ വണ്ടികൾ ഓടിക്കുന്നില്ല, പൊതുഗതാഗതവും നിലച്ചു.


Discover more from News12 India Malayalam

Subscribe to get the latest posts sent to your email.