ഗേറ്റ് അടച്ചുപൂട്ടിയത് റെയിൽവേയുടെ ധിക്കാരപരമായ നടപടി AITUC .

കൊല്ലം നഗരത്തിലെ പ്രധാന പാതകളിൽ ഒന്നായ ചിന്നക്കട എസ് എം പി പാലസ് റോഡിലെ റെയിൽവേ ഗേറ്റ് അടച്ചുപൂട്ടിയ റെയിൽവേ നടപടി ധിക്കാരവും ജനങ്ങളുടെ യാത്രാവകാശത്തിൽ ഉള്ള കടന്നു കയറ്റവും ആണെന്ന് എ ഐ ടു സി ജില്ലാ സെക്രട്ടറി ജി ബാബു അഭിപ്രായപ്പെട്ടു.സ്ഥല പരിമിതികൊണ്ട് ഗതാഗതം സ്തംഭനം പതിവായ പട്ടണത്തിൽ അക്ഷരാർത്ഥത്തിൽ വീർപ്പുമുട്ടുകയാണ്. ദൈനംദിനം തൊഴിൽപരമായും വ്യവസായ വാണിജ്യപരവും ആയി പതിനായിരങ്ങൾ ആണ് ഇതര സംസ്ഥാന ജില്ലകളിൽ നിന്നും കൊല്ലത്ത് എത്തിച്ചേരുന്നത്. ഇവരൊക്കെ യഥാസമയം എത്തിച്ചേരാൻ കഴിയാതെ ദുരിതമനുഭവിക്കുകയാണ്. വ്യാപാര സ്ഥാപനങ്ങളിൽ ജോലിചെയ്യുന്ന സ്ത്രീകൾ ഉൾപ്പെടെയുള്ള തൊഴിലാളികളുടെ അവസ്ഥ ദയനീയമാണ്. റെയിൽവേയും മുൻസിപ്പൽ കോർപ്പറേഷനും തമ്മിൽ ഏതെങ്കിലും കരാർ ഉണ്ടെങ്കിൽ അത് ഇരു കൂട്ടരും ബോധ്യപ്പെടുകയും പൊതുസമൂഹത്തെ ബോധ്യപ്പെടുത്തുകയും വേണം. ഗേറ്റ് അടിയന്തരമായി തുറന്നില്ലെങ്കിൽ പ്രത്യക്ഷ സമരപരിപാടികൾ ആരംഭിക്കുമെന്നും ജി ബാബു അറിയിച്ചു.


Discover more from News12 INDIA Malayalam

Subscribe to get the latest posts sent to your email.

Discover more from News12 INDIA Malayalam

Subscribe now to keep reading and get access to the full archive.

Continue reading