കേരള രാഷ്ട്രീയത്തിൽ എന്നും വിമതൻമാർ ഉണ്ടായിട്ടുണ്ട്. അവർ പാർട്ടിക്കുള്ളിൽ ചെറിയ പടക്കങ്ങൾ പൊട്ടിച്ച് അടങ്ങിയിരിക്കുകയാണ് പതിവ് .എന്നാൽ കെ. ആർ ഗൗരിയമ്മയും എം.വി രാഘവനും പുറത്തേക്ക് പോയ വഴി എങ്ങനെ എന്ന് ചരിത്ര മറിയാവുന്നവർക്കറിയാം. എന്നാൽ അൻവർ അങ്ങനെയല്ല. അൻവർ പാർട്ടിയുടെ പ്രധാന ഭാഗമായിരുന്നെങ്കിൽ എപ്പോടെ അടങ്ങിയേനെ, അപ്പോൾ തന്നെ പുറത്തു മായാനെ, എന്നാൽ പി വി അൻവർ അങ്ങനെയല്ല എന്നത് എല്ലാവർക്കും അറിയാം. അൻവറിനും അത് കൃത്യമായി അറിയാം.പക്ഷേ അദ്ദേഹത്തെ സംരക്ഷിച്ചവർ പിന്മാറിയതുകൊണ്ട് അദ്ദേഹം അടങ്ങിയിരിക്കാൻ തയ്യാറായി , ഒരുപക്ഷേ ഇതുവരെ നൽകിയ പിന്തുണ ആവർത്തിച്ച് നൽകിയിരുന്നെങ്കിൽ പത്രസമ്മേളനങ്ങൾ തുടർന്നുകൊണ്ടേയിരുന്നേനെ.പി.വി അൻവർ മനസ്സിലാക്കേണ്ടത്. കോൺഗ്രസ് അല്ല, സി.പി ഐ എം. അത് കേഡർ പാർട്ടിയാണ്. എന്തു വിമർശനങ്ങൾ എവിടെ പറഞ്ഞാലും അവസാനമെത്തുന്ന ഇടത്ത് എല്ലാo അവസാനിക്കും അല്ലെങ്കിൽ അവസാനിപ്പിക്കും.സി.പി ഐ എം ൻ്റെ വർഗ്ഗ ബഹുജന സംഘടനകൾ വളരെ ശേഷിയും കരുത്തും സമ്പത്തും കേഡർ സംവിധാനവുമുള്ള പ്രസ്ഥാനമാണ്. അതിൽ വിള്ളൽ വീഴ്ത്താൻ അൻവറിന് കഴിയില്ല. അത് തന്നെയാണ് ഇവിടെ സംഭവിച്ചത് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്ത സമ്മേളനം നടത്തിഅൻവറിന് താക്കീത് നൽകിയിട്ടും പത്രസമ്മേളനം തുടർന്നപ്പോൾ, പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് ഒരു പ്രസ്താവനയിലൂടെ അൻവറിനെ തിരുത്താൻ ശ്രമിച്ചു. ഇവിടെ അൻവർ അടിങ്ങിയില്ല എങ്കിൽ അൻവർപുറത്തുപോകുമായിരുന്നു. അങ്ങനെ പുറത്തേക്ക് പോയാൽ നിലനിൽപ്പിന് തന്നെ ദോഷം വരും. അൻവർ തൊട്ടത് സാധാരണ രാഷ്ട്രീയക്കാരേയോ ഒന്നുമല്ല, ആഭ്യന്തരവകുപ്പിനെയാണ്. അങ്ങനെയുള്ള വിഷയം കിടക്കവേ അൻവർ അടങ്ങിയിരിക്കുകയേ നിവൃത്തിയുള്ളു.
.അൻവറിൻ്റെ ഏത് നീക്കവും ഏത് വഴിയിലൂടെയും പൊളിക്കാൻ കഴിയുന്ന സി.പി ഐ എം അൻവറിന് ഒരു ഉപദേശം നൽകിയതാണ് എന്ന കാര്യം അൻവർ ചിന്തിച്ചാൽ നല്ലത്. പ്രതിപക്ഷവും ബിജെ.പിയും ഇരട്ടത്താപ്പ് ഉള്ളവരാണ്. വരാൻ പറയുകയും വന്നാൽ തന്നെ മൂലയ്ക്കിരുത്തുകയും ചെയ്യും എന്നത് തിരിച്ചറിവുള്ളവർ ആരും ഇതര പാർട്ടികളിലേക്ക് ചേക്കേറാൻ പോകില്ല….അൻവറിനും അത് നന്നായി തിരിച്ചറിയാം.
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.