ഷിരൂരിൻ മണ്ണിടിച്ചിൽ ഉണ്ടായി ദിവസങ്ങൾ കഴിഞ്ഞിട്ടും രക്ഷാപ്രവർത്തനം ഊർജ്ജിതമാക്കുന്നതിൽ വീഴ്ചയെന്ന് ആരോപിച്ച് സംസ്ഥാന സർക്കാരിനും മന്ത്രിക്കുമെതിരെ ലോറി സംഘടന അസോസിയേഷൻ രംഗത്ത്. മണ്ണിടിഞ്ഞ് ആറു ദിവസമായി കുടുങ്ങിക്കിടക്കുകയാണ് അർജുൻ ഇതുവരെ ഒന്നും ചെയ്യാനായിട്ടില്ല. ഉത്തരം കന്നഡ ജില്ലയുടെ ചുമതലയുള്ള മന്ത്രി സ്ഥലം സന്ദർശിച്ചിട്ടില്ല. പരിശോധന പോലും നടത്തിയിട്ടില്ലെന്ന് ബാംഗ്ലൂരിലെ ലോറി അസോസിയേഷൻ പ്രസിഡൻറ് പറഞ്ഞു സംസ്ഥാന സർക്കാർ ലോറി ഡ്രൈവന്മാരോട് കടുത്ത അവഗണനയാണ് കാട്ടുന്നത്. മണ്ണിടിഞ്ഞ ഭാഗത്തേക്ക് പോകാൻ ഞങ്ങളെയും അനുവദിക്കുന്നില്ല. മണ്ണിടിഞ്ഞ് വീണ് മന്ത്രിമാരും അവരെ പിന്തുണയ്ക്കുന്നവരും ചെളിയിൽ കുടുങ്ങിയിരുന്നെങ്കിലോ ഇവിടെ ഇങ്ങനെയാണോ സംഭവിക്കുക.അർജുൻ എന്ന ലോറി ഡ്രൈവറെ സംസ്ഥാന സർക്കാർ ഉടൻ സംരക്ഷിക്കണം നാളെ ഉച്ചയ്ക്ക് 12 ലോറി നീക്കം ചെയ്യണം ഇല്ലെങ്കിൽ സംസ്ഥാനത്തെ എല്ലാ ലോറികളും സംഭവസ്ഥലത്ത് എത്തിച്ചു നിർത്തിയിടുമെന്നും ഷൺമുഖ വ്യക്തമാക്കി
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.