5 July 2026
PSC ചെയർമാൻ്റെയും അംഗങ്ങളുടേയും ശമ്പള വർദ്ധന പിൻവലിക്കണംഎ.ഐവൈ എഫ്.

പി.എസ്.സി ചെയർമാന്റെയും അംഗങ്ങളുടെയും ശമ്പളം വൻ തോതിൽ വർദ്ധിപ്പിച്ച നടപടി അനുചിതമാണെന്നും സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് കെഎസ്ആർടിസി പെൻഷനും മറ്റ് ക്ഷേമ പെൻഷനുകളും ഉൾപ്പെടെ മുടങ്ങുന്ന സാഹചര്യത്തിലും
ന്യായമായ വേതന വർദ്ധനവ് ആവശ്യപ്പെട്ട് കൊണ്ട് വിവിധ വിഭാഗക്കാർ പ്രക്ഷോഭം നടത്തുന്ന അവസരത്തിലും കൈകൊണ്ട തീരുമാനം അംഗീകരിക്കാനാവില്ലെന്ന് എ ഐ വൈ എഫ് സംസ്ഥാന എക്‌സിക്യൂട്ടിവ് പ്രസ്ഥാവിച്ചു.
സർക്കാർ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനാൽ
ഗവൺമെൻ്റ് ജീവനക്കാർക്കും സ്കൂൾ പാചക തൊഴിലാളികൾക്കും ആശ വർക്കർമാർക്കും ഉൾപ്പെടെ അർഹമായ വേദന വർദ്ധനവ് നൽകുവാൻ സാധിച്ചിട്ടില്ല.
ഈ സമയത്ത് ഇപ്രകാരമൊരു തീരുമാനം സർക്കാർ കൈകൊള്ളുന്നത് ആശങ്കയുളവാക്കുന്നു.
സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരിക്കെ വർഷം നാലു കോടിയുടെ അധിക ബാധ്യതയുണ്ടാക്കുന്ന നീക്കത്തിൽ നിന്ന് സർക്കാർ പിന്മാറണമെന്ന്
എ ഐ വൈ എഫ് സംസ്ഥാന പ്രസിഡന്റ്‌ എൻ അരുണും സെക്രട്ടറി ടി ടി ജിസ്‌മോനും ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *