കൊല്ലം: കുടിവെള്ളം എടുക്കാൻ വള്ളത്തിൽ പോയ യുവതിയ്ക്ക് വള്ളം മറിഞ്ഞ് ദാരുണാന്ത്യം.കൊല്ലം പുത്തൻതുരുത്ത് സ്വദേശി സന്ധ്യ സെബാസ്റ്റിനാണ് മരിച്ചത്. ദിവസങ്ങളായി കുടിവെള്ളo കിട്ടാത്തതിനെ തുടർന്ന് തരുത്ത് നിവാസികൾ ചെറുവള്ളങ്ങളിൽ മറുകരകളിൽ എത്തി വെള്ളം ശേഖരിക്കുകയാണ്.
ശാസ്താംകോട്ടയിൽ നിന്നുള്ള കുടിവെള്ള വിതരണം മുടങ്ങിയതോടെയാണ് തുരുത്ത് നിവാസികളുടെ ജീവിതം ദുരിതപൂർണമായത്.വാർഡ് കൗൺസിലർ എത്തിക്കുന്ന പരിമിതമായ കുടിവെള്ളം മാത്രമായിരുന്നു തുരുത്ത് നിവാസികളുടെ ഏക ആശ്രയം. ഇന്ന് രാവിലെ മത്സ്യ ബന്ധനം കഴിഞ്ഞ് വള്ളത്തിൽ കുടിവെള്ളവുമായി മടങ്ങി വരുന്നതിനിടെയാണ് സന്ധ്യ സെബാസ്റ്റ്യനും മകനുo അപകടത്തിപ്പെടുന്നത്.
8 ദിവസമായി കുടിവെള്ളം കിട്ടുന്നില്ലെന്ന് നാട്ടുകാർ
കുടിവെള്ളം ലഭ്യമാക്കാൻ പകരം സംവിധാനം ഏർപ്പെടുത്തിയിരുന്നുവെന്നും എന്നാൽ പ്രശ്നത്തിന് ശാശ്വത പരിഹാരം ഉണ്ടായില്ലെന്ന് യാഥാർത്ഥ്യമെന്നും സ്ഥലം എം എൽ എ സുജിത്ത് വിജയൻ പിള്ള പറഞ്ഞു
കുടിവെള്ളം എത്താൻ ഇനിയും 3 ദിവസം എടുക്കുമെന്നാണ് അറിയുന്നത്.
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.