എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി കണ്ണൂർ കളക്ടർ അരുൺ കെ. വിജയൻ. ശനിയാഴ്ച രാത്രിയായിരുന്നു കൂടിക്കാഴ്ച.പിണറായിയിലെ വീട്ടിലെത്തിയായിരുന്നു അരുൺ കെ. വിജയൻ മുഖ്യമന്ത്രിയെ കണ്ടത്. ലാൻഡ് റവന്യു ജോ കമ്മീഷണർക്ക് മൊഴി നൽകിയ ശേഷമാണ് അരുൺ കെ വിജയൻ മുഖ്യമന്ത്രിയെ കണ്ടത്.നവീൻ ബാബുവിന്റെ ആത്മഹത്യയിൽ വകുപ്പ്തല അന്വേഷണ റിപ്പോർട്ട് രണ്ട് ദിവസത്തിനകം സർക്കാരിന് സമർപ്പിക്കുമെന്നാണ് വിവരം. ലാൻഡ് റവന്യൂ ജോയിന്റ് കമ്മീഷണർ എ.ഗീത ജില്ലാ കളക്ടർ ഉൾപ്പെടെയുള്ളവരുടെ മൊഴി രേഖപ്പെടുത്തിയിരുന്നു.യാത്രയയപ്പ് യോഗത്തിലും അതിന് ശേഷവും നടന്ന കാര്യങ്ങൾ, പെട്രോൾ പമ്പിന് അനുമതി നൽകിയതിൽ ഫയൽ നീക്കം വൈകിയോ, കൈക്കൂലി ആരോപണത്തിന്റെ നിജസ്ഥിതി എന്നിവയാണ് പ്രധാനമായും ചോദിച്ചറിഞ്ഞത്. പെട്രോൾ പമ്പിന് അനുമതി നൽകിയതിൽ പ്രശാന്തിന്റെ മൊഴിയുമെടുത്തു.അതേസമയം പ്രതിഷേധം കനക്കുന്നതിടെ ജില്ലാ കളക്ടർ ജീവനക്കാരുമായി കൂടിക്കാഴ്ച നടത്തി.
കേസിൽ പ്രതിയായ പി.പി.ദിവ്യയെ ഇതുവരെ പോലീസ് ചോദ്യം ചെയ്തിട്ടില്ല.
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.