വയനാട് ദുരന്തം നടന്നിട്ട് 50 ദിവസം പിന്നിടുന്നു. ഇന്നുവരെ കേന്ദ്രം നൽകാമെന്നു പറഞ്ഞതൊന്നും കിട്ടിയിട്ടില്ല എന്ന് സംസ്ഥാന സർക്കാർ ആണയിട്ടു പറയുന്നു. കേന്ദ്രം അർഹമായ വിഹിതം പരിഗണിക്കാത്തത് ഇവിടുത്തെ ചിലവ് കണക്കാക്കി പ്രോപ്പോസൽ നൽകാത്തതിനാലാണ് എന്ന് കേന്ദ്രം ആവർത്തിച്ചു പറയുന്നു. പല പദ്ധതികൾക്കും പണം നൽകാതിരിക്കുന്നതും ഇത്തരം പ്രോപ്പോസലുകൾ ഇല്ലാത്തതിനാലാണ് എന്നാണ് കേന്ദ്ര സർക്കാർ വാദo. ഇവിടുത്തെ ബിജെപി നേതാക്കളുടെ പ്രസ്താവനയുംഅങ്ങനെയാണ് ‘. അതിനാൽ സംസ്ഥാന സർക്കാർ ഒരു എസ്റ്റിമേറ്റ് തയ്യാറാക്കി അതാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. നമ്മൾ ഒരു സമ്മേളനം നടത്താനായാലും, വീട്ടിൽ നാം നടത്തുന്ന ചടങ്ങുകൾക്കും ഒരു എസ്റ്റിമേറ്റ് തയ്യാറാക്കാറുണ്ടല്ലോ. അതൽപ്പം കൂടിപ്പോയി. ഇത് നമ്മുടെ സർക്കാരിലെ ചിലർ എടുത്ത് ചില മാധ്യമങ്ങൾക്ക് റീച്ച് ഉണ്ടാക്കാൻ നൽകി. അങ്ങനെ മൂന്നു ദിവസം കേരളം ചർച്ച ചെയ്യുന്നത് ഈ എസ്റ്റിമേറ്റാണ്. സത്യം പറഞ്ഞാൽ എന്താണ് ഇവിടെ സംഭവിക്കുന്നത്. രാഷ്ട്രീയം ജനനന്മയ്ക്കാകണം. വാർത്തകൾ സത്യമായ വിലയിരുത്തലാകണം. ഇതിന് തെറ്റുപറ്റിയാൽ എല്ലാം വികലമാക്കപ്പെടും. എത്ര കള്ളം പറഞ്ഞാലും അവസാനം സത്യം പുറത്തുവരും. അതുവരെ കള്ളം പ്രചരിക്കും, അത് ആർക്ക് ഗുണം ചെയ്യാനാണ് എന്നതും നാം ഓർക്കണം. സർക്കാരിൻ്റെ ഭാഗത്ത് തെറ്റുണ്ടെങ്കിൽ വിമർശിക്കാനുള്ള ബാധ്യത മാധ്യമങ്ങൾക്കുണ്ട്. അതുപോലെ മാധ്യമങ്ങൾ ഇല്ലാ കഥ പറഞ്ഞാൽ അത് ചോദ്യം ചെയ്യാനുള്ള ഉത്തരവാദിത്വം പൊതു സമൂഹത്തിന് ഉണ്ടെന്ന ബോധം എല്ലാവർക്കും ഉണ്ടാകണം.
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.