തിരുവനന്തപുരം: വിവാഹം ഒരു നേരംപോക്കായിരുന്നു രേഷ്മയ്ക്ക്. പത്ത് പേരെ സ്വന്തമാക്കിയിട്ടും അവൾക്ക് വിവാഹത്തിൻ്റെ കൊതി തീർന്നിട്ടില്ല. ഓൺലൈൻ വഴി എന്തുമാകാം എന്ന രേഷ്മയുടെ ബുദ്ധിയിൽ പത്ത് യുവാക്കൾ അകപ്പെട്ടു. വിചിത്രമായ സംഭാഷണങ്ങൾ മിമിക്രി കലാകാരനെപ്പോലും വെല്ലുന്ന തരത്തിലായിരുന്നു.ഇന്നലെ മറ്റൊരു വിവാഹത്തിന് തൊട്ടുമുമ്ബാണ് യുവതി അറസ്റ്റിലായത്.
എറണാകുളം കാഞ്ഞിരമറ്റം സ്വദേശിയും രണ്ടു കുട്ടികളുടെ മാതാവുമായ 45 ദിവസം മുമ്പ് മറ്റൊരാളെ രേഷ്മ വിവാഹം കഴിച്ചിരുന്നു. അറസ്റ്റിലായത് ആര്യനാട് പഞ്ചായത്ത് അംഗത്തിൻ്റെ വിവാഹം നടത്താനിരിക്കയാണ് തട്ടിപ്പ് വെളിയിലായത്. 45 ദിവസം മുമ്പ് മറ്റൊരാളെ രേഷ്മ വിവാഹം കഴിച്ചിരുന്നു അടുത്തമാസം തിരുവനതപുരം സ്വദേശിയായ ഒരാളുമായി വിവാഹനിശ്ചയവും കഴിഞ്ഞിരുന്നു. വിവാഹത്തിന് ഒരുങ്ങുന്നതിനു മുന്നോടിയായി ബ്യൂട്ടി പാർലറിൽ കയറിയ സമയത്ത് ആര്യനാട് പഞ്ചായത്ത് അംഗത്തിന്റെ ബന്ധുവിന് സംശയം തോന്നുകയും തുടർന്ന് നടത്തിയ പരിശോധനയിലാണ് രേഷ്മ മുമ്പ് വിവാഹം കഴിച്ചിരുന്നുകൊണ്ടുള്ള രേഖകൾ പുറത്താകുന്നത്
ഒരു വിവാഹ സൈറ്റിലൂടെയാണ് രേഷ്മയെ ആര്യനാട് ഗ്രാമപഞ്ചായത്ത് അംഗം പരിചയപ്പെടുന്നത് രേഷ്മയുടെ അമ്മയാണ് എന്ന് സ്വയം പരിചയപ്പെടുത്തിയ സ്ത്രീ മകൾക്ക് ഫോൺ കൊടുക്കാം എന്ന് പറഞ്ഞ് ഫോൺ കൈമാറുകയായിരുന്നു. എന്നാൽ രേഷ്മ തന്നെയാണ് അമ്മയുടെയും മകളുടെയും ശബ്ദത്തിൽ സംസാരിച്ചത്. ഒരു ദിവസം ഗ്രാമപഞ്ചായത്ത് അംഗത്തോട് തൻറെ അമ്മയ്ക്ക് വിവാഹം കഴിപ്പിച്ചു കൊടുക്കാൻ താല്പര്യമില്ലെന്നും ഉപദ്രവിക്കുമെന്നും പറഞ്ഞു. തുടർന്നു താൻ യുവതിയെ വിവാഹം കഴിച്ചുകൊള്ളാം എന്ന പഞ്ചായത്തംഗം ഉറപ്പു കൊടുക്കുകയും യുവതിയെ കൂട്ടിക്കൊണ്ടു വരികയും ചെയ്തു. എന്നാൽ യുവതിയുടെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയ യുവാവിൻ്റെ ബന്ധു നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് പുറത്തായത്.തിരുവനന്തപുരം ആര്യനാട് പൊലീസ് അറസ്റ്റ് ചെയ്തത്.




