കണ്ണൂർ: സ്വന്തം ജീവിതം പല വഴികളിലൂടെ പണസമ്പാദനം നടത്താൻ ഉപയോഗിക്കുകയും അത് രഹസ്യമാക്കി വച്ചിട്ട് അന്യൻ്റെ മേലിട്ട് കയറുകയും ചെയ്യുന്ന പണി ശരിയല്ല.പരിയാരം മെഡിക്കൽ കോളജിലെ ഇലക്ട്രിഷ്യനായ ഒരാൾക്ക് എങ്ങനെ ഇത്രയേറെ തുക മുടക്കി പെട്രോൾ പമ്പ് തുടങ്ങാൻ കഴിയുമെന്ന കാര്യത്തിലും എഡിഎം വിളിച്ചപ്പോൾ 6ന് ക്വാർട്ടേഴ്സിലെത്തി 98,500 രൂപ കൈക്കൂലി നൽകിയെന്നു പറയുന്നതിലും ദുരൂഹത ആരോപിക്കുന്നുണ്ട്.പരിയാരം ഗവ. മെഡിക്കൽ കോളജ് ജീവനക്കാരനും സിപിഎം സർവീസ് സംഘടന അംഗവുമായ പ്രശാന്തന് സിഎംഒ പോർട്ടലിനെക്കുറിച്ച് അറിയില്ലേ എന്നതും സംശയകരമാണ്. മുഖ്യമന്ത്രിയുടെ ഓഫിസിലേക്കു പരാതി അയയ്ക്കുന്നവർ സിഎംഒ പോർട്ടലിലേക്കാണ് വിവരങ്ങൾ നൽകാറുള്ളത്. അയച്ച ഉടൻ പരാതി ലഭിച്ചതായി കാണിച്ച് ഡോക്കറ്റ് നമ്പർ ഉൾപ്പെടെയുള്ള മറുപടി ഇ–മെയിലിൽ ലഭിക്കും.പെട്രോൾ പമ്പിന് എൻഒസി ലഭിക്കാൻ ടിവി പ്രശാന്തിന്റെ കയ്യിൽനിന്നും എഡിഎം കെ.നവീൻ ബാബു കൈക്കൂലി വാങ്ങിയെന്ന സൂചനയാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ തന്റെ പ്രസംഗത്തിലൂടെ നൽകിയത്. മുഖ്യമന്ത്രിയുടെ ഓഫിസിലേക്ക് ഈ മാസം 10ന് അയച്ചതായി ടി.വി.പ്രശാന്തൻ അവകാശപ്പെടുന്ന പരാതിയുടെ പകർപ്പ് ഇന്നലെ ഇയാൾ മാധ്യമങ്ങൾക്ക് കൈമാറി. അടിമുടി ദുരൂഹയാണ് ഇതിൽ നിന്ന് മനസ്സിലാകുന്നത്. ഏതെങ്കിലും ബിനാമിയുടെ പിന്നിലായിരുന്നോ പ്രശാന്ത് എന്നതും സംശയം ജനിപ്പിക്കുന്നു.
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.