നവംബര്‍ 21 ന് പ്രതിഷേധദിനമായി ആചരിക്കാന്‍ സി പി ഐ ആഹ്വാനം .

തിരുവനന്തപുരം:വയനാട് ദുരന്തത്തില്‍ എല്ലാം നഷ്ടപ്പെട്ട മനുഷ്യരോടും കേരള ജനതയോടും ബി ജെ പി ഗവണ്‍മെന്റ് കാണിക്കുന്ന കൊടിയ വഞ്ചനക്കെതിരെ നവംബര്‍ 21 ന് പ്രതിഷേധദിനമായി ആചരിക്കാന്‍ സി പി ഐ ആഹ്വാനം ചെയ്യുന്നു. ഇതിന്റെ ഭാഗമായി ജില്ലാ കേന്ദ്രങ്ങളിലെ കേന്ദ്ര ഗവണ്‍മെന്റ് ഓഫീസുകള്‍ക്ക് മുന്നില്‍ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കുവാൻ പാര്‍ട്ടി ഘടകങ്ങൾ മുന്നിട്ടിറങ്ങണം.
വയനാട് ദുരന്തം ദേശീയ പരിഗണന അര്‍ഹിക്കുന്നതല്ലെന്ന കേന്ദ്ര സര്‍ക്കാരിന്റെ വാദം അവരുടെ കാപട്യം വിളിച്ചറിയിക്കുന്നു. ദുരന്തത്തിന്റെ പതിനൊന്നാം നാളില്‍ വയനാട്ടിലെത്തിയ പ്രധാനമന്ത്രി കാണിച്ചതെല്ലാം അത്മാര്‍ത്ഥത തൊട്ടു തീണ്ടാത്ത നാടകം മാത്രമാണെന്ന് തെളിഞ്ഞിരിക്കുന്നു. ദുരന്ത നിവാരണത്തിനും
പുനരധിവാസത്തിനുമായി കേരള സര്‍ക്കാര്‍ ആവശ്യപ്പെട്ടത് 2262 കോടി രൂപയുടെ പാക്കേജാണ്. രാജ്യമാകെ അതിന്റെ ആവശ്യകത ബോധ്യപ്പെട്ടതുമാണ്. എന്നാല്‍ സംസ്ഥാനത്തിനു ലഭിച്ചു വരുന്ന സാധാരണ വിഹിതം ചൂണ്ടിക്കാട്ടി സംസ്ഥാനത്തിന്റെ പക്കല്‍ ആവശ്യത്തിന് നീക്കിയിരുപ്പ് ഉണ്ടെന്ന വിചിത്ര വാദമാണ് ബി ജെ പി സര്‍ക്കാര്‍ അവതരിപ്പിക്കുന്നത്. ‘ഒരേ ഒരിന്ത്യ, ഒരൊറ്റ ജനത’ എന്ന ദേശീയ വികാരത്തിന്റെ അടിത്തറ തകര്‍ക്കുന്ന കേന്ദ്ര ബി ജെ പി സര്‍ക്കാര്‍ നയങ്ങളെ ജനങ്ങള്‍ ഒറ്റക്കെട്ടായി എതിര്‍ക്കണമെന്നും സി.പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വംഅഭ്യർത്ഥിച്ചു


Discover more from News12 INDIA Malayalam

Subscribe to get the latest posts sent to your email.

en English hi हिन्दी kn ಕನ್ನಡ ml മലയാളം pa ਪੰਜਾਬੀ ta தமிழ் te తెలుగు

Discover more from News12 INDIA Malayalam

Subscribe now to keep reading and get access to the full archive.

Continue reading