ഉത്രാടപ്പാച്ചിൽ കഴിഞ്ഞു, ഇന്ന് തിരുവോണം. മലയാളികളുടെ മനം നിറയെ ഓണക്കാഴ്ച.

ഇന്നലെ ഉത്രാടം ഓണത്തേ വരവേറ്റുനിറഞ്ഞുനിൽക്കുന്ന ദിനം. മനസ്സ് നിറയെ ആഘോഷത്തിൻ്റെ പൂർണ്ണതയിലേക്ക് അടുക്കുന്ന ദിനം. മഹാബലി തമ്പുരാനെ വരവേൽക്കാൻ മലയാളികളുടെ നാട് കാത്തു നിൽക്കുന്നു. ഓണാഘോഷത്തിൻ്റെ അവസാന വട്ട ഒരുക്കത്തിലാണ് എല്ലാവരും. ഇന്നലെ സംസ്ഥാനത്ത് എല്ലായിടത്തും വലിയ തിരക്കായിരുന്നു. ഉത്രാട സന്ധ്യ കലാശകൊട്ടായി മാറി. ഇത് കാണാനും നഗരത്തിലാളുകൾ ധാരാളംഎത്തി. മഴ മാറി നിന്നതിനാൽ വിപണി സജീവമായിരുന്നു. തെരുവുകച്ചവടക്കാർക്കും നന്നായി കച്ചവടം നടന്നു.

ഇന്ന് തിരുവോണം മഹാബലി എല്ലായിടത്തും എത്തി പ്രജകളെ കണ്ട് തിരിച്ചു പോകുമെന്ന വിശ്വാസം. വീട്ടുമുറ്റങ്ങളിൽ പൂക്കളം സജീവമാണ്. അവധി തുടങ്ങിയതിനാൽ എല്ലാവരും സജീവമായി ആഘോഷത്തിലായി കഴിഞ്ഞു.  ഓണമുണ്ണാൻ ഓരോ മലയാളിയും തയ്യാറായി കഴിഞ്ഞു. മലയാളികൾ അല്ലാത്ത മറുനാട്ടുകാരും  ഓണസന്ധ്യ കഴിക്കാൻ കേരളക്കരയിൽ എത്തിക്കഴിഞ്ഞു.


Discover more from News12 INDIA Malayalam

Subscribe to get the latest posts sent to your email.

Discover more from News12 INDIA Malayalam

Subscribe now to keep reading and get access to the full archive.

Continue reading