17 June 2026
പച്ചപ്പനം തത്തേ ആ ശബ്ദം നിലച്ചു. മച്ചാട്ട് വാസന്തി (81)അന്തരിച്ചു

കോഴിക്കോട് :പഴയകാല നാടക-സിനിമ ഗായിക മച്ചാട്ട് വാസന്തി അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്നാണ് അന്ത്യം. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. സംഗീതസംവിധായകൻ ബാബുരാജിന്റെ ശിഷ്യയാണ്. അദ്ദേഹത്തിന്റെ സംഗീതസംഘത്തിലെ അംഗവുമായിരുന്നു.

മച്ചാട്ട് കൃഷ്ണന്റെയും കല്യാണിയുടെയും മകളായി കണ്ണൂരിലാണ് വാസന്തി ജനിച്ചത്. നിരവധി സിനിമകളിൽ പിന്നണിഗാനം പാടിയിട്ടുള്ള വാസന്തി, മിന്നാമിനുങ്ങ് എന്ന സിനിമയിലാണ് ആദ്യമായി ആലപിച്ചത്. അനവധി നാടകളിൽ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. ‘പച്ചപ്പനം തത്തേ പുന്നാര പൂമുത്തേ ‘ എന്ന പാട്ടിന്റെ പഴയ ഈണം പാടിയത് മച്ചാട്ട് വാസന്തിയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *