എം ജെ സിനിമാസ്, വി ഫ്രണ്ട്‌സ് പ്രൊഡക്ഷൻസ് എന്നിവയുടെ ബാനറിൽ കെ എച്ച് അബ്ദുള്ള നിർമിച്ച് മുന്നാ ഇഷാൻ കഥ എഴുതി സംവിധാനം ചെയ്യുന്ന “ഗുലാൻ തട്ടുകട ” എന്ന ചിത്രത്തിന്റെ പൂജാ കർമ്മം എറണാകുളം മെർമെയ്ഡ് ഹോട്ടലിൽ വെച്ച് നടന്നു. പ്രതിപക്ഷ നേതാവ്വി ഡി സതീശൻ ഭദ്രദീപം തെളിച്ച് ചടങ്ങിന് തുടക്കം കുറിച്ചു.
പൂർണമായും കോമഡി എന്റർറ്റൈനറായി ഒരുക്കുന്ന ഈ ചിത്രത്തിൽ ഗുലാൻ എന്ന കഥാപാത്രമായി പ്രമുഖ ഷെഫ് സുരേഷ്പിള്ള എത്തുന്നു. ഷഹീൻ സിദ്ധിക്ക്,സുധീർ കരമന,ജാഫർഇടുക്കി,തമിഴ്നടൻജിമാരിമുത്തു,കുഞ്ചൻ,വിജയകുമാർ(കമ്മട്ടിപ്പാടംഫെയിം) ഡ്രാക്കുള സുധീർ,ദിനീഷ് (നായാട്ട് ഫെയിം)സാജൻ പള്ളുരുത്തി, സാജു കൊടിയൻ,സഞ്ജു ഭായ്,സുദർശനൻ ആലപ്പി,ബിനുകുട്ടൻ തുടങ്ങിയവരാണ് പ്രധാന അഭിനേതാക്കൾ.മേജർരവി,ബാലതുടങ്ങിയവർഅതിഥിതാരങ്ങളായിപ്രത്യക്ഷപ്പെടുന്നു. നായിക പുതുമുഖമാണ്.ടോൺസ് അലക്സ് ഛായാഗ്രഹണം നിർവഹിക്കുന്നു.
സന്തോഷ് വർമ്മയുടെ വരികൾക്ക് ഷഫീഖ് അഹമ്മദ് ഈണം പകരുന്നു.സഹ നിർമ്മാണം-അനൂപ്, ടി പി ജയലക്ഷ്മി.പ്രൊഡക്ഷൻ കൺട്രോളർ-സുനിൽ പേട്ട,ആർട്ട്-ഷിജു അടൂർ,വസ്ത്രലങ്കാരം -ആന്റണി വൈറ്റില, മേക്കപ്പ്-രതീഷ് അമ്പാടി, സ്റ്റിൽസ്-അമൽ ധ്രുവ,ഡിസൈൻ-ഇമേജനറി ട്രീ സ്റ്റുഡിയോസ്, അസോസിയേറ്റ് ഡയറക്ടർ-നഹാസ് ആർകെ, ആക്ഷൻ-അഷറഫ് ഗുരുക്കൾ,പി ആർ ഒ-എ എസ് ദിനേശ്
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.