14 June 2026
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാവിലെ അഹമ്മദാബാദിൽ എത്തും. അപകടത്തിൽ 294 പേർ മരണപ്പെട്ടു.

ന്യൂദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദി രാവിലെ അഹമ്മദാബാദിൽ എത്തും. മുൻ മുഖ്യമന്ത്രിയുടെ മരണം ഉൾപ്പെടെ വലിയ ദുരന്തമാണ് സംഭവിച്ചത്. 24 പ്രദേശവാസികളാണ് മരണപ്പെട്ടത്, അഞ്ചു ഡോക്ടറന്മാരും അതിൽപ്പെടുന്നു. നിലവിൽ അറുപതിൽ അധികം പേർ ചികിൽസയിലാണ്. രാവിലെ എത്തുന്ന പ്രധാനമന്ത്രി നേരെ ആശുപത്രിയിൽ എത്തി ചികിൽസയിലുള്ളവരെ കാണും. അപകട സ്ഥലം സന്ദർശിക്കും. തുടർന്ന് യോഗംചേരും. പ്രധാനമന്ത്രി മാധ്യമങ്ങളെ കാണുമോ എന്ന് സൂചനയില്ല. എന്നാൽ കൃത്യമായ അന്വേഷണം ഇന്ന് തുടങ്ങുoകേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ ഉന്നതതല സംഘം ഇന്നലെ മുതൽ ഇവിടെയുണ്ട്.
അപകടത്തിന്റെ കാരണം ഇപ്പോഴും വ്യക്തമല്ല. രണ്ട് എഞ്ചിനുകളും പ്രവർത്തന രഹിതമായോ എന്ന് പരിശോധിക്കണമെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.മറ്റെന്തെങ്കിലും അട്ടിമറി നടന്നിട്ടുണ്ടോ എന്നും അന്വേഷിക്കും.

Leave a Reply

Your email address will not be published. Required fields are marked *