വയനാട്:ഉരുൾപൊട്ടൽ ദുരന്തം വന്നെത്തിയെടുത്തു പോയ കുടുംബത്തിന് ശേഷിച്ച ശ്രൂതി തൻ്റെ മനസ്സ് പാകപ്പെടുത്തിയെത്തുമ്പോഴേക്കും പ്രിയപ്പെട്ടവൻ്റെ വേർപാട് തനിച്ചാക്കി ലോകത്തോട് വിട പറഞ്ഞു. ഉരുൾപ്പൊട്ടൽ ദുരന്തത്തിൽ ബന്ധുക്കളെ നഷ്ടപ്പെട്ട ശ്രുതിയുടെ പ്രതിശ്രുത വരൻ ആയിരുന്നു ജൻസൺ ഇന്ന് 8.57 മേപ്പാടി മൂപ്പൻസ് മെഡിക്കൽ കോളേജിൽ വച്ച് എല്ലാവരോടുംഅവസാനയാത്രപറഞ്ഞത്. ഇനി തിരിച്ചുവരാനാകാതെ.ഇന്നലെ വൈകുന്നേരമാണ് ജൻസണും ശ്രുതിയും സഞ്ചരിച്ചിരുന്ന വാൻ സ്വകാര്യ ബസുമായി കൂട്ടിയിടിച്ചത്. കോഴിക്കോട് ബന്ധുവിന്‍റെ വീട്ടിലേക്ക് പോകുമ്പോഴായിരുന്നു അപകടം. വെള്ളാരം കുന്നിലെ വളവില്‍ വെച്ചാണ് അപകടം ഉണ്ടായത്. കൂട്ടിയിടിയുടെ ആഘാതത്തില്‍ വാനിന്‍റെ മുന്‍ഭാഗം തകർന്നു. ശ്രുതി അടക്കം 9 പേർക്കാണ് ഒമ്നി വാനും സ്വകാര്യ ബസ്സും കൂട്ടിയിടിച്ചുള്ള അപകടത്തിൽ പരുക്കേറ്റത്. ശ്രുതിയുടെ ബന്ധു ലാവണ്യക്കും പരിക്കേറ്റിരുന്നു. വയനാട് കല്‍പ്പറ്റ വെള്ളാരംകുന്നില്‍വീണ്ടും ദുഃഖം തളംകെട്ടി നിൽക്കുന്നു.
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.