ആലപ്പുഴ:പങ്കാളിത്ത പെൻഷൻ പിൻവലിക്കുക, പഴയ പെൻഷൻ പുനസ്ഥാപിക്കുക..സൗജന്യമായി ആരോഗ്യ ഇൻഷുറൻസ് പദ്ധതി എല്ലാ ജീവനക്കാർക്കും പെൻഷൻകാർക്കും പ്രഖ്യാപിക്കുക .
വിരമിച്ച NPS ജീവനക്കാർക്ക് DCRG യും പെൻഷനും ഉടൻ വിതരണം ചെയ്യുക -എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി ഭിക്ഷാടന സമരം
ആലപ്പുഴ കളക്ടറേറ്റ് പടിക്കൽ നടത്തി .
സംസ്ഥാന പ്രസിഡണ്ട് നിസാമുദ്ദീൻ ശാസ്താംകോട്ട അധ്യക്ഷത വഹിച്ചു . KPCC ജനറൽ സെക്രട്ടറി M N ജോബ് പരിപാടി ഉദ്ഘാടനം ചെയ്തു . റുഖിയ ബീവി
ശാരദ ,ഷാനവാസ്, മോളി ,ആരീഫ,തോമസ്, കോട്ടയം രാജൻ, ജോഷി കല്ലിങ്ങൽ , ബിലാൽ – ബാബു ,എന്നിവർ സംസാരിച്ചു .
വിരമിച്ച പങ്കാളിത്ത പെൻഷൻകാർക്ക് തടഞ്ഞൂ വച്ച ആനുകൂല്യങ്ങൾ
നൽകുംവരെ ഭിക്ഷാടന സമരം തുടരുമെന്നും
വിരമിച്ച സർക്കാർ ജീവനക്കാർക്ക് ഭിക്ഷ എടുക്കേണ്ട അവസ്ഥയിൽ എത്തിയത് സർക്കാരിൻ്റെ പിടിപ്പു കേടാണെന്നും ജനറൽ സെക്രട്ടറി ഷാനവാസ് C S പ്രസ്താവനയിൽ പറഞ്ഞു.സംസ്ഥാന ട്രഷറർ ശാരദ നന്ദി പറഞ്ഞു.
About The Author
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.