17 June 2026
WhatsApp Image 2024-10-07 at 6.29.50 PM

മുന്‍വിരോധം നിമിത്തം യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച പ്രതികള്‍ പോലീസിന്‍റെ പിടിയിലായി. പള്ളിത്തോട്ടം വാടി ക്രിസ്റ്റഫര്‍ മകന്‍ സുരേഷ്(36), തങ്കശ്ശേരി കോട്ടപ്പുറം റോബിന്‍ മകന്‍ റോയ് (34) എന്നിവരാണ് പള്ളിത്തോട്ടം പോലീസിന്‍റെ പിടിയിലായത്. ആദിനാട് ക്ലാപ്പന മാമൂട്ടില്‍ തറയില്‍ സുനില്‍(45) നെയാണ് പ്രതികള്‍ മര്‍ദ്ദിച്ച് പരിക്കേല്‍പ്പിച്ചത്. ഞായറാഴ്ച വൈകിട്ട് 4 മണിയോടെ വാടി ലേല ഹാളില്‍ ഉറങ്ങി കിടക്കുകയായിരുന്ന സുനിലിനെ മുന്‍വിരോധം നിമിത്തം പ്രതികള്‍ ചീത്ത വിളിച്ചുകൊണ്ട് ബിയര്‍ കുപ്പി ഉപയോഗിച്ച് നെഞ്ചിലും തോളിലും കുത്തിയും തലയില്‍ അടിച്ചും പരിക്കേല്‍പ്പിക്കുകയായിരുന്നു. സുനിലിന്‍റെ പരാതിയില്‍ പ്രതികള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യ്ത് അന്വേഷണം നടത്തിയ പള്ളിത്തോട്ടം പോലീസ് പ്രതികളെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. പള്ളിത്തോട്ടം ഇന്‍സ്പെക്ടര്‍ ഷഫീക്കിന്‍റെ നേതൃത്വത്തില്‍ എസ്.ഐ മാരായ രാജീവ്, സാള്‍ട്രസ്, കൃഷ്ണകുമാര്‍, എ.എസ്.ഐ അനില്‍, എസ്.സി.പി.ഓ മാരായ മനോജ്, തോമസ്, സാജന്‍, സി.പി.ഓ ഉമേഷ് എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *