കൊല്ലം : കുരീപ്പുഴ കീക്കോലിൽ മുക്കിന് പടിഞ്ഞാറ് ഭാഗത്ത് ജനവാസ മേഖലയിൽ കരിങ്കൽ ഉൽപന്ന വിപണ യാർഡിന് അനുമതി നൽകിയ നടപടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ന് രാവിലെ 10 ന് കൊല്ലം കോർപ്പറേഷന് മുന്നിൽ പ്രദേശവാസികൾ സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണയും പ്രകടനവും നടത്തി.ധർണ്ണ സമരം മുൻ പഞ്ചായത്ത് പ്രസിഡൻ്റ് വില്യം ജോർജ് ഉദ്ഘാടനം ചെയ്തു .യോഗത്തിൽ സുകേശൻ ചൂലിക്കാട് അധ്യക്ഷത വഹിച്ചു. ജോയി അഗസ്റ്റിൻ സ്വാഗതം ആശംസിച്ചു. തുടർന്ന് സമരസമതി നേതാക്കളായ എൻ ഗോപാലകൃഷ്ണൻ, മുൻ കോർപ്പറേഷൻ കൗൺസിലർ അജിത്ത്, റോബർട്ട്, സനൽകുമാർ,ഷാജഹാൻ, അജയൻ,എന്നിവർ പ്രസംഗിച്ചു.രാധാകൃഷ്ണ പിളള, ഷീബ ഷാജഹാൻ , ശോഭ ബെൻ ,സത്യപാലൻ, ബീന, അജിതൻ , വിനോദ് എന്നിവർ.പ്രകടനത്തിന് നേതൃത്വം നൽകി.




