28 May 2026
കൊല്ലംചെമ്മാൻ മുക്കിൽ ഭർത്താവ് ഭാര്യയെ തീകൊളുത്തി കൊന്നു. സംഭവം നടന്നത് ഇന്ന് രാത്രി 9 ന്

കൊല്ലം:കൊല്ലത്ത് സുഹൃത്ത് മൊത്ത് യാത്ര ചെയ്യുകയായിരുന്ന യുവതിയെ ഭർത്താവ് തീ കൊളുത്തി കൊന്നു.  കൊട്ടിയം തഴുത്തല സ്വദേശി അനില മരണപ്പെട്ടു. ഭർത്താവ് പന്മരാജൻ കസ്റ്റഡിയിൽ.എന്നാൽ പത്മരാജൻ ലക്ഷ്യമിട്ടത് മറ്റൊരാളെയെന്ന് പോലീസ് പറയുന്നത്. ഈസ്റ്റ് പോലീസ് പന്മരാജനെ കസ്റ്റഡിയിൽ ചോദ്യം ചെയ്തു വരികയാണ്’ആരാണ് ഈ മറ്റൊരാൾ എന്ന അന്വേഷണത്തിലാണ് പോലീസ്’ കാറിൽ ഉണ്ടായിരുന്ന ആൺസുഹൃത്ത് ബേക്കറിയിലെ ജീവനക്കാരനാണെന്നും പറയുന്നു. അയാൾ അനിലയുടെ ബേക്കറിയുടെ പ്രവർത്തനത്തിന് സാമ്പത്തിക സഹായം നൽകുന്നത്. ഇദ്ദേഹത്തെയാകാം ലക്ഷ്യമിട്ടത്.പന്മരാജൻ കരുതി കൂട്ടി വന്നത് തന്നെ തൻ്റെ ഒമിനി കാറിൽ ആവശ്യത്തിന് പെട്രോൾ കരുതിയാണ് അയാൾ എത്തിയത്. 8 മണി കഴിഞ്ഞാൻ ചെമ്മാൻ മുക്കിൽ അത്ര വലിയ ആൾ സഞ്ചാരം ഉണ്ടാകാറില്ല എന്നതും പ്രതിക്ക് കൃത്യം ചെയ്യാൻ കഴിഞ്ഞത്.

വാനിലെത്തിയ പത്മരാജൻ അനിലയും സോണിയും സഞ്ചരിച്ച കാറിനെ വഴിയിൽ തടഞ്ഞ് വാഹനത്തിലേക്ക് പെട്രോളൊഴിച്ച് തീകൊളുത്തിയെന്നാണ് പോലീസ് പറയുന്നത്. ബേക്കറിയിലെ ജീവനക്കാരനായ സോണിയാണ് ആക്രമണത്തിന് ഇരയായത്.

രണ്ട് വാഹനങ്ങളും പൂർണമായും കത്തിനശിച്ചു. പോലീസും ഫയർ ഫോഴ്സും എത്തിയാണ് തീയണച്ചത്. പിന്നീടാണ് അനിലയെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. സോണിക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *