മലപ്പുറം- കൊച്ചി: ചെറായി മുനമ്പം വഖഫ് ഭൂമി പ്രശ്നത്തിൽ സർക്കാരിന് പരിഹാരം കാണുക എന്നത് വലിയ വില നൽകേണ്ടിവരും. ഈ വിഷയത്തിൻ മുസ്ലീം ലീഗിൻ്റെ നിലപാടിനോട് നിലവിൽ ഒരു പാർട്ടികളും വാർത്തമാനം പറയാൻ സാധ്യതയില്ല. ഉപതെരഞ്ഞെടുപ്പിന് ശേഷമെസർക്കാർ ഇടപെടാൻ ആഗ്രഹിക്കു. എന്നാൽ മുസ്ലിം ലീഗ് ഇത് ആയുധമാക്കാനാ രൊരുങ്ങുകയാണ്. പി.കെ കുഞ്ഞാലിക്കുട്ടി അരയും തലയും മുറുക്കി മുന്നോട്ട് തന്നെ. പക്ഷേ മുനമ്പം പ്രശ്നം അത്ര പെട്ടെന്ന് പരിഹാരം കാണാൻ ആകില്ല .ഇപ്പോൾ ബി.ജെ പി ഒളിഞ്ഞും തെളിഞ്ഞും തദ്ദേശിയർക്കൊപ്പമാണ് പല മേലദ്ധ്യക്ഷന്മാരും സർക്കാർ നിലപാടിനെ തള്ളി പറഞ്ഞിട്ടുണ്ട്. തദ്ദേശിയർ കുറ്റക്കാരല്ലെന്ന് മുസ്ലീം ലീഗ് പറയുന്നുണ്ട്. ദുഷ്പ്രചരണങ്ങൾ അവസാനിപ്പിക്കണമെന്നും ലീഗ് ആവശ്യപ്പെടുന്നു. എന്നാൽ മുസ്ലിം സംഘടനകൾ മാത്രം വിചാരിച്ചാൽ ഈ വിഷയം പരിഹരിക്കാനാകില്ല. ഇത് ഇപ്പോൾ തന്നെ സങ്കീർണ്ണ വിഷയമാക്കി ബി.ജെ പിയും മറ്റ് സംഘടനകളും മാറ്റി കഴിഞ്ഞു.പാണക്കാട് സാദിഖലി തങ്ങൾ മുസ്ലീം സംഘടനകളുമായി ആശയവിനിമയം നടത്തി. പ്രശ്നം കോടതിക്ക് പുറത്ത് പരിഹരിക്കണമെന്നാണ് തങ്ങളുടെ അഭിപ്രായം.എന്നാൽ മുനമ്പം നിവാസികൾ എടുക്കുന്ന നിലപാട് നിർണ്ണായകമാകും.
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.