വിദേശത്ത് ജോലി വാഗ്ദാനം ചെയ്യ്ത് പണം തട്ടിയ ആൾ പോലീസിന്റെ പിടിയിലായി. കടപ്പാക്കട, പീപ്പിൾസ് നഗർ 45 ൽ പ്രീയ മൻസിലിൽ രാജൻ മകൻ ഡെന്നി(36) ആണ് ശക്തികുളങ്ങര പോലീസിന്റെ പിടിയിലായത്. ശക്തികുളങ്ങര സ്വദേശിയായ യുവാവിന് വിദേശ രാജ്യത്ത് ജോലിക്കുള്ള വിസ തരപ്പെടുത്തി നൽകാമെന്ന് വാഗ്ദാനം ചെയ്യ്ത് 396500/- രൂപ തട്ടിയെടുത്ത കുറ്റത്തിനാണ് ഇയാളെ അറസ്റ്റ് ചെയ്യ്തത്. എർണാകുളം ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്ഥാപനത്തിന്റെ പേരിൽ വിദേശത്ത് ഡ്രൈവർ വിസ തരപ്പെടുത്തി നൽകാമെന്ന് വിശ്വസിപ്പിച്ചാണ് ഇയാൾ പല തവണകാളായി പണം തട്ടിയെടുത്തത്. പണം നൽകിയിട്ടും വിസ ലഭിക്കാതായതോടെ പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. ശക്തികുളങ്ങര പോലീസ് നടത്തിയ അന്വേഷണത്തിൽ പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാൾക്കെതിരെ സമാനമായ നിരവധി പരാതികളാണ് ഉയർന്ന് വരുന്നത്. ശക്തികുളങ്ങര പോലീസ് ഇൻസ്‌പെക്ടർ രതിഷിന്റെ നേതൃത്വത്തിൽ എസ്.ഐ മാരായ സജയൻ, വിനോദ്, എസ്.സി.പി.ഒ ബിജു എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്.




