17 June 2026
അയൽവാസിയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി പിടിയിൽ.

പൂയപ്പള്ളി: അയൽവാസിക്ക് കടം കൊടുത്ത പണം തിരികെ ചോദിച്ചതിൽ ക്ഷുദിതനായി വാദിയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി പിടിയിൽ. പൂയപ്പള്ളി മുള്ളുകാട്ടിൽ വാടകയ്ക്ക് താമസിക്കുന്ന കൊല്ലം മുഖത്തല നടുവിലക്കര ആരാധനാ ഭവനിൽ വീനീതിനെ (27) യാണ് പൂയപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്. വിനീതിന്റെതൊട്ടടുത്ത വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന ബേബി എന്ന് വിളിക്കുന്ന ലാലുവിനെയാണ് മൂർച്ചയുള്ള ആയുധമുപയോഗിച്ച് വയറ്റിൽകുത്തിയത്. അതീവഗുരുതരമായി പരിക്കേറ്റ ലാലു തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ തീപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. രണ്ട് ദിവസം മുൻപായിരുന്നു സംഭവം.ഇരുവരും കുടുംബസമേതമാണ് വാടകവീട്ടിൽ താമസിക്കുന്നത്. മദ്യപാന ശീലമുള്ള വിനീത് നിരവധി കേസുകളിൽ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. മുഖത്തലയിൽ നിന്നും വീട്ടുകാരുമായി പിണങ്ങി പൂയപ്പള്ളിയിൽ താമസിച്ചു വരുന്ന ഇയാൽ മിക്ക ദിവസങ്ങളിലും നാട്ടുകാരുമായിവഴക്കുണ്ടാക്കുന്നതും നിത്യസംഭവമാണെന്ന് നാട്ടുകാർ പറഞ്ഞു.
സംഭവത്തിനു ശേഖം ഒളിവിൽ പോയ വിനീതിനെ ഇന്നലെയാണ് അറസ്റ്റ് ചെയ്തത്. പൂയപ്പള്ളി സി.ഐ. ബിജുവിന്റെ നിർദ്ദേശപ്രകാരം എസ്.ഐ.മാരായ രജനീഷ് , ബാലാജി എസ് കുറുപ്പ്, എ.എസ്. ഐ. അറിൽ കുമാർ , സി.പി. ഒ മാരായ സാബു , വിപിൻ , റിജു, ബിനീഷ് എന്നിവരടങ്ങുന്ന പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ വിനീതിനെ റിമാന്റ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *