ഒക്റ്റോബർ 2 ന് മാത്രമായി ചുരുക്കാതെ മാലിന്യ സംസ്കരണ പദ്ധതിക്ക് അടിത്തറ പാകണം

ഓരോ ദിനാചരണവേളകളിൽ മാത്രം ആചരണവും ആഘോഷവും നടത്തി മാറാതെ എല്ലാ ദിവസവും എല്ലാ മണിക്കൂറും ഓരോ മിന്നിട്ടും ഓരോ സെക്കൻ്റും നാം ഇതിന്റെ ഭാഗമാകണം. കേരളത്തിലെ മാലിന്യങ്ങൾ ഇല്ലാതായാൽ കേരളം സ്വർഗ്ഗം തുല്യമാകും. സിങ്കപ്പൂരിനേക്കാളും ഭംഗിയുള്ള ഒരു നാടായി മാറും. നമ്മുടെ കായലും, കുളങ്ങളും, നദികളും ആദ്യം മാലിന്യ മുക്തമാക്കണം. സംസ്ഥാന സർക്കാരും ജനങ്ങളും വിവിധ സംഘടനകളും ഈ കാര്യത്തിൽ കൂട്ടായ്മ ആവശ്യമാണ്. അന്താരാഷ്ട്ര ശൂന്യമാലിന്യ ദിനമായ മാർച്ച് 30 ന് സമ്പൂർണ്ണമാലിന്യ മുക്ത കേരളം സാധ്യമാക്കാൻ ലക്ഷ്യമിട്ടുകൊണ്ടുള്ള പദ്ധതികൾ സംസ്ഥാന ഗവൺമെൻ്റ് നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. ഈ പദ്ധതി വിജയിച്ചാൽ ടൂറിസം ഉൾപ്പെടെയുള്ള എല്ലാ രംഗത്തും നമ്മുടെ സംസ്ഥാനത്തിന് മുന്നേറാൻ കഴിയും. വിദേശികൾക്ക് കേരളത്തിൽ നല്ല കാലാവസ്ഥയും സന്തോഷകരമായ അന്തരീക്ഷവും ഒരുക്കാൻ കഴിയും. അതിലൂടെ നമ്മുടെ നാടിൻ്റെ വികസന സ്വപ്നങ്ങൾ പൂവണിയും. നമ്മുടെ കടലിൻ്റെയും കായലിൻ്റേയുംകരവശo കൂടി കിടക്കുന്ന പ്ലാസ്റ്റിക്ക് എങ്ങനെ ഇല്ലാതാക്കുവാൻ കഴിയും എന്നു കൂടി ചിന്തിച്ചാൽ മൽസ്യ സമ്പത്തിൻ്റെ അളവ് വർദ്ധിക്കും. നമ്മുടെ രാഷ്ട പിതാവായ മഹാത്മാഗാന്ധിയുടെ ജന്മദിനത്തിൽ പരിപാടി നടപ്പാക്കുന്നത് വളരെയധികം പ്രാധാന്യം നൽകുന്ന ഒരു കാര്യമാണ് എല്ലാവരും യോജിച്ച് മുന്നോട്ട് വരട്ടെ….

Fastrago Travel Offer Flights Hotels Travel Packs Bus Ticketing Visa and Travel Insurance With Forex Services

Book Now

Fastrago Travel Offer Flights Hotels Travel Packs Bus Ticketing Visa and Travel Insurance With Forex Services

Book Now


Discover more from News12 India Malayalam

Subscribe to get the latest posts sent to your email.