തിരുവനന്തപുരം:പതിനാറാം കേരള നിയമസഭയുടെ പുതിയ സ്പീക്കറായി മുതിർന്ന കോൺഗ്രസ് നേതാവും കോട്ടയത്തുനിന്നുള്ള ജനപ്രതിനിധിയുമായ തിരുവഞ്ചൂർ രാധാകൃഷ്ണനെ തെരഞ്ഞെടുത്തു.
ത്രികോണ മത്സരത്തിനൊടുവിൽ 101 വോട്ടുകൾ നേടിയാണ് തിരുവഞ്ചൂർ രാധാകൃഷ്ണൻ സഭയുടെ നാഥനായി ചുമതലയേറ്റത്.
വോട്ടെടുപ്പ് നടപടികൾ പൂർത്തിയായതിനു ശേഷം പ്രോടേം സ്‌പീക്കർ ജി. സുധാകരനാണ് തിരുവഞ്ചൂരിന്റെ വിജയം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. തുടർന്ന് മുഖ്യമന്ത്രി വി.ഡി. സതീശനും പ്രതിപക്ഷ നേതാവ് പിണറായി വിജയനും ചേർന്ന് പുതിയ സ്പീക്കറെ ആനയിച്ച് സ്പീക്കർ കസേരയിൽ ഇരുത്തി.
എൽഡിഎഫും സഭാ ചരിത്രത്തിൽ ആദ്യമായി ബിജെപിയും സ്‌പീക്കർ സ്ഥാനാർത്ഥികളെ നിറുത്തിയിരുന്നു. മുൻമന്ത്രിയും സീനിയർ കോൺഗ്രസ് എ.സി മൊയ്‌തീൻ ആയിരുന്നു ഇടതുമുന്നണി സ്ഥാനാർത്ഥി. അദ്ദേഹത്തിന് 35 വോട്ടുകൾ ലഭിച്ചു ബിജെപിയുടെ സ്ഥാനാർത്ഥി ബിബി ഗോപകുമാറിന് മൂന്ന് വോട്ടാണ് ലഭിച്ചത്. ഭൂരിപക്ഷം വോട്ടും തിരുവഞ്ചൂരിന് തന്നെയാണ് ലഭിച്ചത്.




