വസ്തുതകള്‍ പരിശോധിക്കാതെയും ബന്ധപ്പെട്ടവരോട് അന്വേഷിക്കാതെയും തെറ്റായ വാര്‍ത്ത പിന്‍വലിക്കാന്‍ തയ്യാറാകണം.ജോയിന്റ് കൗണ്‍സില്‍.

    തിരുവനന്തപുരം:കണ്ണൂര്‍ തഹസില്‍ദാര്‍ പടക്ക നിര്‍മ്മാണത്തിന്റെ ലൈസന്‍സ് പുതുക്കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം വിജിലന്‍സ് അറസ്റ്റ് ചെയ്ത വാര്‍ത്ത പുറത്തു വന്നതു മുതല്‍ പിടിക്കപ്പെട്ട സുരേഷ് ചന്ദ്രബോസ് എന്നയാള്‍ ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന സമിതിയംഗമാണ് എന്ന നിലയ്ക്കുള്ള വ്യാജ വാര്‍ത്ത പല മാധ്യമങ്ങളിലൂടെയും പുറത്ത് വന്നിരുന്നു.അഴിമതിക്കെതിരായ നിലപാടുകള്‍ കര്‍ക്കശമായി സ്വീകരിക്കുന്ന സംഘടനയായത് കൊണ്ട് മാത്രമാണ് ഇത്തരമാളുകള്‍ സംഘടനയുടെ പ്രാഥമിക അംഗത്വത്തില്‍ പോലുമില്ലാത്തത്. പിടിക്കപ്പെട്ടയാള്‍ സംഘടനയുടെ സംസ്ഥാന സമിതി അംഗം എന്ന നിലയ്ക്കുള്ള പ്രചരണം സംഘടനയെ കരിവാരി തേക്കാനുള്ള ചില കേന്ദ്രങ്ങളുടെ ബോധപൂര്‍വ്വമായ ശ്രമത്തിന്റെ ഭാഗമാണ്. സംഘടനയുടെ സംസ്ഥാന സമിതിയംഗങ്ങളുടെ പേര് വിവരങ്ങള്‍ ഇതിനോടകം തന്നെ സംഘടനാ വെബ് സൈറ്റിലും സംഘടനാ പ്രസിദ്ധീകരണത്തിലും ലഭ്യമാണ്. നിരവധി വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇയാള്‍ക്കെതിരെ സമാന രീതിയില്‍ മറ്റൊരു അഴിമതി കേസ് പുറത്തു വന്നപ്പോള്‍ സംഘടനയുടെ പ്രാഥമിക അംഗത്തില്‍ നിന്നും പുറത്താക്കിയതാണ്. യഥാര്‍ത്ഥ വസ്തുതകള്‍ പരിശോധിക്കാതെയും ബന്ധപ്പെട്ടവരോട് അന്വേഷിക്കാതെയും  തെറ്റായ വാര്‍ത്ത പിന്‍വലിക്കാന്‍ തയ്യാറാകണം.  ചില ദൃശ്യ മാധ്യമങ്ങള്‍ ഇപ്പോഴും  ഇയാള്‍ ജോയിന്റ് കൗണ്‍സില്‍ നേതാവെന്ന് നിലയില്‍  വാര്‍ത്ത നല്‍കി കൊണ്ടിരിക്കുകയാണ്. സംഘടനയെ തേജോവധം ചെയ്യുന്ന നിലയിലുള്ള വാര്‍ത്ത പിന്‍വലിച്ചില്ലെങ്കില്‍ സംഘടന  നിയമനടപടികളിലേക്ക് പോകുമെന്ന്  ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന കമ്മിറ്റി  പ്രസ്താവനയില്‍ അറിയിച്ചു.


Discover more from News12 India Malayalam

Subscribe to get the latest posts sent to your email.

Leave a Response