തിരുവനന്തപുരം : സൗഹൃദങ്ങള്‍ കെട്ടിപ്പടുക്കുന്നതിനും ആശയങ്ങള്‍ കൈമാറുന്നതിനും പരസ്പരം പ്രചോദിപ്പിക്കുന്നതിനുമുള്ള അവസരമാണ് കലോത്സവങ്ങളെന്ന് മന്ത്രി വി. ശിവന്‍കുട്ടി അഭിപ്രായപ്പെട്ടു. സാങ്കേതിക വൈദഗ്ധ്യമുള്ള വ്യക്തികളെ മാത്രമല്ല ആത്മവിശ്വാസത്തോടെയും സര്‍ഗാത്മകതയോടെയും നയിക്കാന്‍ സാധിക്കുന്ന സമര്‍ഥരായ വ്യക്തിത്വങ്ങളെയും വളര്‍ത്തിയെടുക്കുന്നതിനുള്ള പ്രതിബദ്ധതയേയും ഇത് പ്രതിഫലിപ്പിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്നലെ 45 -ാമത് സംസ്ഥാന ഗവ. ടെക്നിക്കല്‍ ഹൈസ്കൂള്‍ കലോത്സവത്തിന്‍റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മന്ത്രി. കുളത്തൂര്‍ ഗവ. ടെക്നിക്കല്‍ ഹൈസ്കൂളില്‍ നടന്ന ചടങ്ങില്‍ കെ. ആന്‍സലന്‍ എംഎല്‍എ അധ്യക്ഷനായിരുന്നു. സി.കെ ഹരീന്ദ്രന്‍ എംഎല്‍എ മുഖ്യാതിഥിയായി. ചിത്രകാരനും ശില്‍പ്പിയുമായ കാരയ്ക്കാമണ്ഡപം വിജയകുമാര്‍ സമ്മാനദാനം നിര്‍വഹിച്ചു.
പാറശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. എസ്.കെ ബെന്‍ ഡാര്‍വിന്‍, കുളത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഗീതാ സുരേഷ്, സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഡോ. പി.ആര്‍ ഷാലിജ്, ഡെപ്യൂട്ടി ഡയറക്ടര്‍ എ. സുല്‍ഫിക്കര്‍, പാറശാല ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് അല്‍ഡേവിസ, കുളത്തൂര്‍ ഗ്രാമപഞ്ചായത്ത് അംഗം വി. രാജി, സ്പെഷല്‍ ഓഫീസര്‍ കെ.എസ് കിരണ്‍, പിടിഎ വൈസ് പ്രസിഡന്‍റ് എസ്. ബൈജു, ടിഎച്ച്എസ് സൂപ്രണ്ട് എ. ഉണ്ണികൃഷ്ണന്‍നായര്‍ എന്നിവര്‍ സംബന്ധിച്ചു.
കൊക്കൂര്‍ ഗവ. ടി.എച്ച്.എസ്സിനാണ് ഓവറോള്‍ കിരീടം. കൊടുങ്ങല്ലൂര്‍ ഗവ. ടി.എച്ച്.എസ്സ് രണ്ടാം സ്ഥാനത്തും ഷൊര്‍ണ്ണൂര്‍ ഗവ. ടി.എച്ച്.എസ് മൂന്നാം സ്ഥാനത്തും എത്തി. സാഹിത്യമത്സരങ്ങളില്‍ ഷൊര്‍ണ്ണൂര്‍ ഗവ. ടി.എച്ച്.എസ് ഓവറോള്‍ വിജയികളായി. മികച്ച നടന്‍ കോഴിക്കോട് ഗവ. ടി.എച്ച്.എസ്സിലെ സി. ഹനീന്‍ റഫീക്കിനും നടി വടകര ഗവ. ടി.എച്ച്.എസ്സിലെ എ. ആന്‍മിയയ്ക്കും ചടങ്ങില്‍ സമ്മാനങ്ങള്‍ നല്‍കി.
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.