മൂന്നാർ:പി എം ശ്രീ യിൽ ഒപ്പുവെച്ചത് ഭരണഘടനാപരമായി തെറ്റായ നടപടിയാണെന്ന്ഇ ടതുപക്ഷസർവ്വീസസംഘടനയായ ജോയിന്റ്കൗൺസിലിന്റെ ജനറൽ സെക്രട്ടറി കെ പി ഗോപകുമാർ.നിലവിലെ സാഹചര്യത്തിൽ വിദ്യാഭ്യാസമന്ത്രി രാജിവയ്ക്കുകയാണ് വേണ്ടത്.പി എംശ്രീപദ്ധതിക്ക്കേന്ദ്ര സഹായവും, സംസ്ഥാന വിഹിതവും ഉൾപ്പെട്ടു വരുന്നു. ഇതിൽ സാമ്പത്തികബാധ്യതയും ഉൾപ്പെടുന്നു. അതിനാൽ കരാർ ഒപ്പുവയ്ക്കപ്പെടുന്നതിന് മുൻപായി ചട്ടം 34 പ്രകാ രം മന്ത്രിസഭയുടെ അംഗീകാരം വാങ്ങേണ്ടതുണ്ട്.എന്നാൽ മന്ത്രിക്ക് ഏബി വിപി നേതാവിന്റെ മനസ്സാണ് ഇപ്പോഴുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഒരുവകുപ്പ്ഏകപക്ഷീയമായി ഇത്തരം കാര്യങ്ങൾ തീരുമാനിച്ച്ഒപ്പിടുകഎന്നത് ഭരണഘടനപരമായിദുരൂഹമായി കാണേണ്ട വസ്തുത കൂടിയാണ്.സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുമ്പോൾ ഭരണഘടനഅംഗീകരിക്കാമെന്ന്ഉറപ്പ് നൽകുന്നതിൽ വീഴ്ച വരുത്തുകയാണ് വിദ്യാഭ്യാസ മന്ത്രി ചെയ്തത്. അദ്ദേഹം അദ്ദേഹത്തിന്റെ കൂട്ടാളികളായ ഉദ്യോഗസ്ഥരുടെ ഭാഗത്ത്ഗുരുതരമായ കൃത്യവിലോപമാണ് നടന്നിരിക്കുന്നത്. ഇക്കൂട്ടർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുന്നതിനമന്ത്രിസഭയ്ക്ക് തീരുമാനമെടുക്കാവുന്ന കാര്യമാണെന്നും ഗോപകുമാർ പറഞ്ഞു. മൂന്നാർ നേച്ചർ എഡ്യൂക്കേഷ ൻ സെന്റർ വൈൽഡ്ലൈഫ്ഡിവിഷൻ ഹാളിൽ നടന്ന കേര ള ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് ഓർഗനൈസേഷൻ സ മ്മേളനം ഉദ്ഘാടനംചെയ്തുസംസാരിക്കുകയായിരുന്നുഗോപകുമാർ.




