14 June 2026
IMG-20250128-WA0040

കായംകുളം..കേന്ദ്രതോട്ട വിള ഗവേഷണ സ്ഥാപനത്തിന്റെ കായംകുളം പ്രാദേശിക കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ.’ മാറുന്ന കാർഷിക മേഖലയും മാധ്യമങ്ങളും’ എന്ന വിഷയത്തിൽ സംഘടിപ്പിച്ച ശില്പശാല കൊച്ചിയിലെ മത്‍സ്യ- സമുദ്ര ശാസ്ത്ര സർവകലാശാല (കുഫോസ്)വൈസ് ചാൻസിലർ ഡോ. ടി പ്രദീപ്കുമാർ ഉത്ഘാടനം ചെയ്യ്തു. സത്യാനന്തര കാലത്ത് ശരിയായ വിവരങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നത് മാദ്ധ്യമങ്ങൾ വഹിക്കുന്ന പങ്ക് വളരെ വലുതാണെന്ന് അദ്ദേഹം പറഞ്ഞു. സി പി സി ആർ ഐ മുൻ ഡയറക്ടർ ഡോ. കെ മുരളീധരൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കാർഷിക മാദ്ധ്യമ രംഗത്തെ പ്രമുഖർ ഡിജിറ്റൽ യുഗത്തിലെ അച്ചടി കാർഷിക മാദ്ധ്യമപ്രവർത്തനം ,ദൃശ്യ- ശ്രവ്യ- ഡിജിറ്റൽ മാധ്യമങ്ങളും കൃഷിയും എന്നീ വിഷയങ്ങളിൽ ചർച്ചകൾ നടത്തി. വർത്തമാനകാല മാദ്ധ്യമപ്രവർത്തനം അച്ചടിയുടെയും ഡിജിറ്റൽ യുഗത്തിന്റെയും ഇടകലർന്ന സങ്കര മാദ്ധ്യമ പ്രവർത്തന കാലഘട്ടത്തിലൂടെ ആണ് കടന്ന് പോകുന്നതെന്ന് വിദഗ്ദ്ധർ അഭിപ്രായപ്പെട്ടു.

കാർഷിക മാദ്ധ്യമരംഗത്തെ വിദഗ്ദ്ധരായ ശ്രീ ടി കെ സുനിൽകുമാർ (കർഷക ശ്രീ), ശ്രീമതി അഞ്ജനാ നായർ (അഗ്രിക്കൾച്ചർ ടുഡേ), ശ്രീ ശ്രീപദ്രേ ( അടിക്കൈ പത്രികെ), ശ്രീ സുരേഷ് മുതുകുളം (കൃഷി ജാഗരൻ), ശ്രീമതി അഞജുഷ ജി (ദൂരദർശൻ ), ശ്രീ ജെയിംസ് തുരുത്തതിമാലിൽ (കർഷക ശ്രീ), ശ്രീ ജി എസ് ഉണ്ണികൃഷ്ണൻ നായർ (റിട്ട. കൃഷി വകുപ്പ്), ശ്രീ വൈ എസ് ജയകുമാർ (ദീപിക), ശ്രീ മുരളീധരൻ തഴക്കര (റിട്ട. ആകാശവാണി), ശ്രീ സാജൻ ഗോപാൽ (ദൂരദർശൻ റിട്ട.) തുടങ്ങിയവരും

കേരള കാർഷിക സർവ്വകലാശാലയിലെ വിദഗ്ദ്ധരായ ഡോ. സി ഭാസ്‌ക്കരൻ, ഡോ വി ബി പത്മനാഭൻ, ഡോ ശ്രീവത്സൻ ജെ മേനോൻ, സി പി സി ആർ ഐ ശാസ്ത്രജ്ഞരായ ഡോ സി തമ്പാൻ, ഡോ എം കെ രാജേഷ്, ഡോ പി മുരളീധരൻ, ഡോ കെ പി ചന്ദ്രൻ, ഡോ എസ് ജയശേഖർ, ഡോ ടി ശിവകുമാർ, ശ്രീകാര്യത്തെ കിഴങ്ങ് വർഗ്ഗ ഗവേഷണ സ്ഥാപനം ശാസ്ത്രജ്ഞൻ ഡോ ഡി ജഗന്നാഥൻ, നാളീകേര വികസന ബോർഡ് ഡയറക്ടർ ശ്രീമതി ടി ബാലസുധാഹരി, കൃഷി വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ ശ്രീ പ്രമോദ് മാധവൻ, സി പി സി ആർ ഐ കായംകുളം പ്രാദേശിക കേന്ദ്രം മേധാവി ഡോ റെജി ജേക്കബ് തോമസ് തുടങ്ങിയവർ വിവിധ വിഷയങ്ങൾ അവതരിച്ചു.

കേരള കാർഷിക സർവ്വകലാശാല, കേന്ദ്ര തോട്ടവിള ഗവേഷണ സ്ഥാപനത്തിലെ ശാസ്ത്രജ്ഞരുമായി സഹകരിച്ചു തയാറാക്കിയ ‘ഹോർത്തുസ് മലബാറിക്കസ് ‘ എന്ന വീഡിയോ ഡോക്കുമെന്ററിയുടെ പ്രകാശനവും തദവസരത്തിൽ നടന്നു.

മാദ്ധ്യമ പ്രവർത്തകർ, മദ്ധ്യമ വിദ്യാർഥി കൾ കാർഷിക വിദ്യാർഥികൾ തുടങ്ങി നൂറോളം പേർ ശില്പശാലയിൽ പങ്കെടുത്തു.

കോട്ടയം കലക്ട്രേറ്റ് NGO അംഗങ്ങൾ പ്രതിക്ഷേധത്തിൽ 

ഡോ റെജി ജേക്കബ് തോമസ്

മേധാവി, സി പി സി ആർ ഐ, പ്രാദേശിക കേന്ദ്രം, കായംകുളം എന്നിവർനേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *