5 July 2026
Untitled design_20250927_131328_0000

കരുനാഗപ്പള്ളി • ലഹരി സംഘങ്ങള്‍ക്കെതിരെ പോലീസ് നടത്തിയ പരിശോധനയില്‍ മാരക മയക്കുമരുന്നായ 2.47 ഗ്രാം എം.ഡി.എം.എ യുമായി യുവാക്കള്‍ പിടിയിലായി. കാട്ടില്‍കടവ് ഷമീസ് മന്‍സിലില്‍ അബ്ദുല്‍ സമദ് മകന്‍ ചെമ്രി എന്ന ഷംനാസ്(34), കാസര്‍ഗോഡ് ജില്ലയില്‍ തളങ്കര അയിഷാ മന്‍സിലില്‍ മുനീര്‍ മകന്‍ മുഷീര്‍(27), ഇടുക്കി ജില്ലയില്‍ ചോറ്റുപാറ തൊടുകയില്‍ വീട്ടില്‍ ഷാജഹാന്‍ മകന്‍ അന്‍വര്‍ഷാ(29) എന്നിവരാണ് കരുനാഗപ്പള്ളി പോലീസിന്‍റെ പിടിയിലായത്. കൊല്ലം സിറ്റി പോലീസ് മേധാവി കിരണ്‍ നാരായണന്‍ ഐ.പി.എസ് ന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ കരുനാഗപ്പള്ളി എ.എസ്.പി അഞ്ജലി ഭാവന ഐ.പി.എസ് ന്‍റെ മേല്‍നോട്ടത്തിലുള്ള ഡാന്‍സാഫ് സംഘവും കരുനാഗപ്പള്ളി പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടാനായത്. പരിശോധനയില്‍ വില്‍പ്പനയ്ക്കായി കാറില്‍ കൊണ്ടുവന്ന 2.47 ഗ്രാം എം.ഡി.എം.എ കണ്ടെടുക്കുകയായിരുന്നു. ബാംഗ്ലൂരില്‍ നിന്നും സ്ഥിരമായി മയക്കമരുന്ന് കടത്തിക്കൊണ്ട് വന്ന് ആവശ്യക്കാര്‍ക്ക് വിതരണം നടത്തി വരികയായിരുന്നു ഷംനാസ്. 2022 ലും 2024 ലും സമാനമായ കുറ്റത്തിന് ഷംനാസിനെതിരെ കരുനാഗപ്പള്ളി പോലീസ് സ്റ്റേഷില്‍ കേസ് രജിസ്റ്റര്‍ ചെയ്യ്തിട്ടുണ്ട്.

 

കരുനാഗപ്പള്ളി പോലീസ് സ്റ്റേഷന്‍ എസ്.എച്ച്.ഓ ബിജു, എസ്.ഐ ഷമീര്‍, ജി.എസ്.ഐ വേണുഗോപാല്‍, എസ്.സി.പി.ഓ ഹാഷിം എന്നിവരോടൊപ്പം ഡാന്‍സാഫ് എസ്.ഐ അനീഷിന്‍റെ നേതൃത്വത്തിലുള്ള സംഘവും സംയുക്തമായാണ് പരിശോധന നടത്തി പ്രതികളെ പിടികൂടിയത്.