സമരം പിൻവലിച്ച് റേഷൻ വ്യാപാരികൾ, മന്ത്രിയുടെ ഉറപ്പിൻ മേൽ തീരുമാനം

സമരം പിൻവലിച്ച് റേഷൻ വ്യാപാരികൾ, മന്ത്രിയുടെ ഉറപ്പിൻ മേൽ തീരുമാനം.

തിരുവനന്തപുരം . വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സംസ്ഥാനത്ത് റേഷന്‍ വ്യാപാരികള്‍ തിങ്കളാഴ്ച രാവിലെ മുതൽ ആരംഭിച്ച അനിശ്ചിതകാല റേഷന്‍ സമരം പിന്‍വലിച്ചു. ഭക്ഷ്യമന്ത്രി ജി ആര്‍ അനിലുമായി സമരസമിതി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. അഞ്ച് സംഘടനകളും സമരം പിന്‍വലിച്ചതായി മന്ത്രി ജി ആര്‍ അനില്‍ പറഞ്ഞു.

 

ഇന്നുതന്നെ പരമാവധി റേഷന്‍ കടകള്‍ പ്രവര്‍ത്തിക്കും. ചൊവ്വാഴ്ച മുതല്‍ സാധാരണനിലയില്‍ റേഷന്‍ കടകള്‍ പ്രവര്‍ത്തിക്കുമെന്നും മന്ത്രി അറിയിച്ചു. കമ്മീഷന്‍ വര്‍ധന, കമ്മീഷൻ എല്ലാ മാസവും നൽകുക തുടങ്ങി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് റേഷന്‍ വ്യാപാരികള്‍ അനിശ്ചിതകാല സമരം തുടങ്ങിയത്. തുടര്‍ന്ന് ഉച്ചക്കഴിഞ്ഞ് മന്ത്രി ജി ആര്‍ അനിലുമായി സമരസമിതി നടത്തിയ ചര്‍ച്ചയിലാണ് സമരം പിന്‍വലിക്കാന്‍ തീരുമാനിക്കുന്നത്. ഓരോ മാസത്തെയും കമ്മീഷന്‍ അടുത്തമാസം പത്തിനും പതിനഞ്ചിനും ഇടയില്‍ നല്‍കണമെന്നതായിരുന്നു വ്യാപാരികൾ ഉന്നയിച്ച പ്രധാന ആവശ്യം.

 

കമ്മീഷന്‍ സമയത്ത് നല്‍കാന്‍ കഴിയാതിരുന്നത് സാങ്കേതികം മാത്രമായിരുന്നു. ധനവകുപ്പുമായി ആലോചിച്ച് കമ്മീഷന്‍ സമയത്ത് നല്‍കുമെന്ന് ഭക്ഷ്യമന്ത്രി പറഞ്ഞു. അത് പരിഹരിക്കുമെന്ന് ഉറപ്പ് നല്‍കി. കമ്മീഷന്‍ വര്‍ധന സംബന്ധിച്ച് മാർച്ചിൽ ചര്‍ച്ച തുടങ്ങുമെന്നും ഭക്ഷ്യമന്ത്രി അറിയിച്ചു.


Discover more from News12 INDIA Malayalam

Subscribe to get the latest posts sent to your email.

Discover more from News12 INDIA Malayalam

Subscribe now to keep reading and get access to the full archive.

Continue reading