ന്യൂദില്ലി: കേരളം സർക്കാർ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാനാണ് പണം ചോദിക്കുന്നതെന്നായിരുന്നു മന്ത്രിയുടെ വിമര്‍ശനം. പദ്ധതി നടത്തിപ്പിനായല്ല പണം ആവശ്യപ്പെടുന്നത്. അതിനാലാണ് വിമര്‍ശനം ഉന്നയിക്കുന്നതെന്നും കേന്ദ്രമന്ത്രി പറഞ്ഞു.ഒരു വിവാദ പ്രസ്താവനയുടെ ചൂട് ആറും മുന്നെ മറ്റൊരു പ്രസ്താവനയുമായി സർക്കാർ ജീവനക്കാരുടെ മേക്കിട്ട് കയറി.മന്ത്രി ജോർജ് കുര്യൻ, തൻ്റെ വിവാദ പ്രസ്താവനയ്ക്ക് മറുപടി പറയാൻ മാധ്യമങ്ങളുമായി സംസാരിക്കവെ മറ്റൊന്ന് തൊടുത്ത് വിട്ടത്.സംസ്ഥാനത്തിന് കൂടുതല്‍ സഹായം വേണമെങ്കില്‍ ധനകാര്യ കമ്മീഷനെ സമീപിക്കണം. കേരളം കൂടുതല്‍ പരിഗണന ആവശ്യപ്പെടുന്നുണ്ട്. അതിന് ധനകാര്യ കമ്മീഷനെയാണ് സമീപിക്കേണ്ടത്. അവരുടെ നിര്‍ദേശം അനുസരിച്ച് മാത്രമേ കേന്ദ്ര സര്‍ക്കാരിന് ഇടപെടാന്‍ കഴിയുകയുള്ളൂ എന്നും ജോര്‍ജ് കുര്യന്‍ പറഞ്ഞു. കേരള സര്‍ക്കാരിന് സാമ്പത്തിക അച്ചടക്കം ഇല്ലാത്തതാണ് എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണമെന്നും കേന്ദ്രമന്ത്രി ആരോപിച്ചു.കേരളം പിന്നോക്കമാണെന്ന് പറയണമെന്ന് ജോർജ് കുര്യൻ പറഞ്ഞത്. അതില്‍ കടുത്ത പ്രതിഷേധം കേരളത്തില്‍ നിന്നും ഉയര്‍ന്നിരുന്നു. കേരളത്തില്‍ നിന്നുള്ള എംപിമാര്‍ അടക്കം ഈ വിഷയം പാര്‍ലമെന്റില്‍ ഉന്നയിച്ചു. ഇതോടെയാണ് കേന്ദ്രമന്ത്രി നിലപാട് മാറ്റി വിശദീകരണം നടത്തിയത്. എന്നാല്‍ അതും മറ്റൊരു വിവാദ വിഷയത്തിലെത്തിച്ചു.മന്ത്രി സർക്കാർ ജീവനക്കാരെ കുറ്റം പറയാൻ എന്താ കാരണം. കേരള സർക്കാരിനു വേണ്ടി പ്രവർത്തിക്കുന്നവരല്ലെ അവർ. അവർക്ക് ജീവിക്കണ്ടേ. ഇനി ഈ വിഷയത്തിൽ ജീവനക്കാരുടെ സംഘടനകൾ പ്രതിഷേധവുമായി എത്തും.
Fastrago Travel Offer Flights Hotels Travel Packs Bus Ticketing Visa and Travel Insurance With Forex Services
Discover more from News12 India Malayalam
Subscribe to get the latest posts sent to your email.