ഡോക്ടര്‍’ പദവി എംബിബിഎസ് ബിരുദമുള്ളവര്‍ക്ക് മാത്രം അവകാശപ്പെട്ടതല്ലെന്ന് കേരള ഹൈക്കോടതി.
കൊച്ചി: ‘ഡോക്ടര്‍’ പദവി എംബിബിഎസ് ബിരുദമുള്ളവര്‍ക്ക് മാത്രം അവകാശപ്പെട്ടതല്ലെന്ന് കേരള ഹൈക്കോടതി. മെഡിക്കല്‍ ബിരുദം ഉള്ളവര്‍ക്ക് മാത്രമായി ഡോക്ടര്‍ പദവി നീക്കിവച്ചിട്ടില്ല. ഒക്യുപേഷണല്‍ തെറാപ്പിസ്റ്റുകള്‍ക്കും ഡോക്ടര്‍ എന്ന് പേരിനൊപ്പം ചേര്‍ക്കാമെന്നുമാണ് ഹൈക്കോടതിയുടെ ഉത്തരവ്. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ (ഐഎംഎ) ഹര്‍ജി തള്ളിക്കൊണ്ടാണ് ഹൈക്കോടതി നിര്‍ണായകമായ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.എന്‍സിഎഎച്ച്പി നിയമം പ്രകാരം ഫിസിയോതെറാപ്പിസ്റ്റുകള്‍ക്ക് ‘ഡോ.’ പ്രിഫിക്സോടെ സ്വതന്ത്ര പ്രാക്ടീസ് തുടരമെന്നും ജസ്റ്റിസ് വി ജി അരുണ്‍ ജനുവരി 22 പുറപ്പെടുവിച്ച ഉത്തരവില്‍ വ്യക്തമാക്കുന്നു. മെഡിക്കല്‍ പ്രൊഫഷണലുകള്‍ക്ക് ഡോക്ടര്‍ എന്ന പദവി നല്‍കുന്നതിനുള്ള ഒരു വ്യവസ്ഥയും എന്‍എംസി നിയമത്തില്‍ ഉള്‍പ്പെട്ടിട്ടില്ല. അത്തരം വ്യവസ്ഥയുടെ അഭാവത്തില്‍, ‘ഡോ.’ എന്ന പ്രിഫിക്സ് ഉപയോഗിക്കാനുള്ള പ്രത്യേക അവകാശം ഹര്‍ജിക്കാര്‍ക്ക് അവകാശപ്പെടാന്‍ കഴിയില്ലെന്നും കോടതി ഉത്തരവില്‍ ചൂണ്ടിക്കാട്ടി. പാര്‍ലമെന്റ് പാസാക്കിയ നിയമത്തിന്റെ ഭാഗമായി നിലവില്‍ വന്ന വ്യവസ്ഥകള്‍ തുടരാമെന്നും കോടതി വ്യക്തമാക്കി.
Discover more from News12 India Kerala
Subscribe to get the latest posts sent to your email.





