15 June 2026
എലപ്പുള്ളിയുടെ വെള്ളം കുടി മുട്ടിക്കുന്ന ഏത് പദ്ധതിക്കും എതിരെ നാടിനും നാട്ടുകാർക്കും ഒപ്പം നിൽക്കും…രമേശ് ചെന്നിത്തല.

സർക്കാർ വിവാദ ഡിസ്റ്റിലറിക്ക് അനുമതി നൽൽകിയ എലപ്പുള്ളി സന്ദർശിച്ചു. പഞ്ചായത്ത് പ്രസിഡൻ്റുമായും തദ്ദേശ വാസികളുമായും സംസാരിച്ചു.എലപ്പുള്ളിയിൽ മുമ്പ് ഡിസ്റ്റി ലറിക്ക് കൊടുത്ത അനുമതി എൻ്റെ എതിർപ്പിനെ തുടർന്നാണ് റദ്ദാക്കേണ്ടി വന്നത്.ഇപ്പോൾ മദ്യനയത്തിൽ മാറ്റം വരുത്തിയശേഷം ഒയാസിസിൽ നിന്ന് അപേക്ഷ സ്വീകരിച്ചു എന്നാണ് മനസ്സിലാക്കുന്നത്.ഈ കമ്പനി എങ്ങനെയാണ് കേരളത്തിൽ എത്തിയത്. ആരുടെ നോമിനി ആണ്. ഇത്തരം കാര്യങ്ങളിൽ കേരള ജനതയ്ക്ക് വ്യക്തത ലഭിക്കേണ്ടതുണ്ട്.എന്തു കൊണ്ട് പല കമ്പനികളിൽ നിന്ന് അപേക്ഷകൾ സ്വീകരിച്ച ശേഷം അതിൽ നിന്ന് ഷോർട്ട് ലിസ്റ്റ് ചെയ്തില്ല സർക്കാർ ഉത്തരം പറയണം.ഇത് സ്വജന പക്ഷപാതമാണ്. അഴിമതിയാണ്. ഇത് അംഗികരിക്കാൻ ആവില്ല.ഒരു കമ്പനിയെ കൊണ്ടു വന്ന് അവരുമായി മാത്രം ചർച്ച നടത്തി അവർക്ക് അനുമതി കൊടുക്കുകയാണ് ചെയ്തത്. ഇതിൽ സ്ഥാപിത താൽപര്യങ്ങളാണ്. അഴിമതിയും സ്വജന പക്ഷപാതവും ആണ്.
ഇത്തരം എന്തു ശക്തിയുക്തം എതിർക്കും.എലപ്പുള്ളിയുടെ വെള്ളം കുടി മുട്ടിക്കുന്ന ഏത് പദ്ധതിക്കും എതിരെ നാടിനും നാട്ടുകാർക്കും ഒപ്പം നിൽക്കും…

Leave a Reply

Your email address will not be published. Required fields are marked *