എറണാകുളം:കൊച്ചിയിൽ അനാശാസ്യം12 അംഗ സംഘം പിടിയിൽ.എട്ട് സ്ത്രീകളും നാല് പുരുഷന്മാരുമാണ് അറസ്റ്റിലായത്. സ്പായിൽ അനാശാസ്യം നടത്തിയിരുന്ന സംഘത്തെയാണ് എറണാകുളം സെൻട്രൽ പോലീസ് അറസ്റ്റ് ചെയ്തത്.കൊച്ചി കലാഭവൻ റോഡിലുള്ള സ്പായിലാണ് സംഘം അനാശ്യാസ പ്രവർത്തനങ്ങൾ നടത്തിയിരുന്നത്. സ്പാ കേന്ദ്രീകരിച്ച് അനാശാസ്യ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്.
സ്പായുടെ മറവിൽ അനാശ്യാസം നടത്തുന്നത് കൊച്ചിയിൽ മാത്രമല്ല, കേരളത്തിൻ്റെ പല ഭാഗങ്ങളിലും തുടരുകയാണ്. ഒരെണ്ണം പിടിച്ചതുകൊണ്ട് യാതൊരു ഫലവുമില്ല. കൃത്യമായ വിവരങ്ങൾ തരുന്നവർ അവർക്ക് അവർ ഉദ്ദേശിക്കുന്ന കാര്യങ്ങൾ നടപ്പാക്കാനാകാതെ വരുമ്പോൾ ആണ്. അല്ലെങ്കിൽ പകയും കാരണമാകും. കേരളംമുഴുവൻ ഇന്ന് തഴച്ചുവളരുന്ന വ്യവസായമായി മാറി അനാശാസ്യം. എല്ലാവരുടേയും പിന്തുണ ഈ കാര്യത്തിൽ ഉണ്ടെന്നതാണ് ഇതു വളരാൻ കാരണം. മയക്കുമരുന്നു പോലെ അത്രമാത്രം പ്രതിസന്ധിയിലാണ് ഈ സ്പാ കേന്ദ്രീകരിച്ചു നടക്കുന്ന അനാശാസ്യവും.ഒരു കൂട്ടുകച്ചവടമായി മാറി കഴിഞ്ഞു. ആർക്കാണ് നിയന്ത്രിക്കാനാകുന്നത്.നാനാമേഖലകളിലും ഇതു വളരുകയാണ്. ക്ഷേമ സദനങ്ങളിൽ പ്പോലും ഇത്തരം പ്രവണതകൾ ഉണ്ട്. നാം ഒരിക്കലും വിശ്വസിക്കാൻ കഴിയാത്ത സ്ഥലങ്ങളിൽപ്പോലും ഇത്തരം പ്രവണതകൾ നടക്കുന്നു. കേരള പോലീസിൻ്റെ സത്യസന്ധമായ അന്വേഷണം നടത്തിയാൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവരും.ഇതിൻ്റെ പേരിൽ മാധ്യമങ്ങളെ കടന്നാക്രമിക്കരുത്.
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.