തിരുവനന്തപുരത്ത്ജനകീയ സദസ്സുകള്‍ സംഘടിപ്പിച്ച് പെൻഷനേഴ്സ് കൗൺസിൽ.
തിരുവനന്തപുരം:സംസ്ഥാന സര്‍ക്കാര്‍ പെന്‍ഷന്‍കാരുടെ പെന്‍ഷന്‍ തുക പരിഷ്‌ക്കരിക്കുക, ക്ഷാമശ്വാസ കുടിശ്ശിക അനുവദിക്കുക, മെഡിസെപ്പിലെ നിലവിലുള്ള അപാകതകള്‍ പരിഹരിച്ച് നടപ്പിലാക്കുക, കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തോട് നടത്തിവരുന്ന സാമ്പത്തിക വിവേചനം അവസാനിപ്പിക്കുക, സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍ പുനഃസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് കൗണ്‍സില്‍ 1000 ജനകീയ സദസ്സുകള്‍ സംഘടിപ്പിക്കുന്നു. അതിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയിലെ ജനകീയ സദസ്സുകള്‍ ആരംഭിച്ചു.
ജനകീയ സദസ്സുകളുടെ ജില്ലാതല ഉദ്ഘാടനം കഴക്കൂട്ടത്ത് സി.പി.ഐ തിരു.ജില്ലാ എക്‌സിക്യൂട്ടീവ് അംഗം ചന്തവിള മധു ഉദ്ഘാടനം ചെയ്തു. കഴക്കൂട്ടം, വട്ടിയൂര്‍ക്കാവ് നിയോജക മണ്ഡലങ്ങളിലെ വിവിധ കേന്ദ്രങ്ങളില്‍ നടന്ന ജനകീയ സദസ്സുകളില്‍ സി.പി.ഐ ജില്ലാ എക്‌സിക്യൂട്ടീവ് അംഗങ്ങളായ വട്ടിയൂര്‍ക്കാവ് ശ്രീകുമാര്‍, കെ.ദേവകി, ജില്ലാ കൗണ്‍സില്‍ അംഗമായ ജയശ്ചന്ദ്രന്‍ കല്ലിംഗല്‍, എ.നിസാറുദ്ദീന്‍, ആര്‍.ശരത്ചന്ദ്രന്‍ നായര്‍, എം.എ.ഫ്രാന്‍സിസ്, പി.ചന്ദ്രസേനന്‍, ബി.ശ്രീകുമാര്‍, എ.ഹരിശ്ചന്ദ്രന്‍ നായര്‍, പി.ഗണേശന്‍ നായര്‍, എസ്.ബി.രാജേന്ദ്രന്‍, എ.എം.ദേവദത്തന്‍, ഇന്ദിരാദേവി, ഡോ.വസന്തകുമാര്‍, പവനന്‍, ജസ്റ്റിന്‍ വില്യം, ശശിധരന്‍ നായര്‍, പി.എസ്.നായിഡു, പി.ഹരീന്ദ്രനാഥ്, എസ്.വിജയകുമാര്‍, അനീഷ്.ജെ.പി, കര്‍ണ്ണികാരം ശ്രീകുമാര്‍, അന്‍സാദ് അബ്ബാസ് തുടങ്ങിയവര്‍ സംസാരിച്ചു.





