പി.എം ശ്രീ – തീരുമാനം പിന്‍വലിക്കണം – അദ്ധ്യാപക-സര്‍വീസ് സംഘടനാ സമരസമിതി
തിരുവനന്തപുരം:പി.എം ശ്രീ പദ്ധതിയില്‍ ഉള്‍പ്പെടാനുള്ള സംസ്ഥാനസര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണമെന്ന് അദ്ധ്യാപക-സര്‍വീസ് സംഘടനാ സമരസമിതി സംസ്ഥാനകമ്മറ്റി ആവശ്യപ്പെട്ടു. ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ക്ക് കാരണമാകുന്ന ദേശീയവിദ്യാഭ്യാസനയത്തിന്റെ ഷോകേസ് പ്രോജക്ടാണ് പി.എം ശ്രീ. ഇന്ത്യയില്‍ പുരോഗമന വിദ്യാര്‍ത്ഥി,അദ്ധ്യാപകസര്‍വീസ് സംഘടനകളും പൊതുജനങ്ങളും ഒറ്റക്കെട്ടായി എതിര്‍ത്ത കാവിവല്‍കൃതനയം കേരളത്തില്‍ നടപ്പാക്കേണ്ട സാഹചര്യം നിലവിലില്ല. കേരളത്തിനര്‍ഹമായ തടഞ്ഞുവെച്ച വിദ്യാഭ്യാസത്തിനുള്ള കേന്ദ്രഫണ്ടുകള്‍ നേടിയെടുക്കാന്‍ നിയപരമായതും ഭരണപരമായതുമായ ബദല്‍മാര്‍ഗ്ഗങ്ങള്‍ തേടണമെന്നും സമരസമിതി സംസ്ഥാന നേതൃത്വമാവശ്യപ്പെട്ടു.





