14 June 2026
റവന്യു വകുപ്പിലെ മാനദണ്ഡ വിരുദ്ധ സ്ഥലം മാറ്റത്തിനെതിരെ ജോയിന്റ് കൗണ്‍സില്‍ പ്രതിഷേധം

തിരുവനന്തപുരം : മാനദണ്ഡങ്ങള്‍ മറികടന്ന് റവന്യു വകുപ്പില്‍ അന്യായമായ സ്ഥലം മാറ്റങ്ങള്‍ നടത്തുന്നതിനെതിരെ ജോയിന്റ് കൗണ്‍സില്‍ നേതൃത്വത്തില്‍ ജില്ലാ കളക്ടറേറ്റില്‍ പ്രകടനം നടത്തി . യു.ഡി.എഫ് സര്‍ക്കാര്‍ അധികാരം ഏറ്റെടുക്കുന്നതിന് മുന്‍പ് തന്നെ എന്‍.ജി.ഒ അസോസിയേഷന്‍ നേതാക്കള്‍ ലെറ്റര്‍ഹെഡില്‍ സ്ഥലംമാറ്റ ഉത്തരവുകള്‍ക്കുള്ള ശുപാര്‍ശകള്‍ നല്‍കുകയും തിരുവനന്തപുരം ജില്ലയിലെ വിവിധ താലൂക്കുകളില്‍ ജോലി ചെയ്തിരുന്ന ജീവനക്കാരെ അന്യായമായി സ്ഥലം മാറ്റുകയും ചെയ്ത നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ആവശ്യപ്പെട്ടു നടത്തിയ പ്രതിഷേധ യോഗം ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന സെക്രട്ടറി വി കെ മധു ഉദ്ഘാടനം ചെയ്തു. ജോയിന്റ് കൗണ്‍സില്‍ സൗത്ത് ജില്ലാ സെക്രട്ടറി ആര്‍ കലാധരന്‍ അധ്യക്ഷനായി. നോര്‍ത്ത് ജില്ലാ സെക്രട്ടറി സതീഷ് കണ്ടല സ്വാഗതം പറഞ്ഞു .സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ജി.സജീബ് കുമാര്‍, യു.സിന്ധു ,ആര്‍.സരിത ,വി.ശശികല , നോര്‍ത്ത് ജില്ല പ്രസിഡന്റ് ആര്‍.എസ്.സജീവ്, സൗത്ത് ജില്ലാ പ്രസിഡന്റ് എസ് മുഹമ്മദ് ഷാഫി എന്നിവര്‍ സംസാരിച്ചു .സിവില്‍ സ്റ്റേഷന്‍ മേഖല പ്രസിഡന്റ് അജീഷ്‌കുമാര്‍ വി നന്ദി പറഞ്ഞു .