അറുപത്തി അഞ്ച് ശതമാനത്തിലേറെ പേര്‍ പണിമുടക്കത്തില്‍ പങ്കെടുത്തു. സമരസമിതി.

തിരുവനന്തപുരം:ലഭ്യമാകുന്ന കണക്കുകള്‍ പ്രകാരം അറുപത്തി അഞ്ച് ശതമാനത്തിലേറെ പേര്‍ പണിമുടക്കത്തില്‍ പങ്കെടുത്തിട്ടുണ്ട്. അവിശുദ്ധ കൂട്ടുകെട്ടുകള്‍  സൃഷ്ടിച്ചും തെറ്റായി പ്രചരണം അഴിച്ചുവിട്ടും  പല തരത്തിലുള്ള ഭീഷണികള്‍ മുഴക്കിയും പണിമുടക്ക് പരാജയപ്പെടുത്താന്‍ ശ്രമിച്ചവര്‍ക്ക് ജീവനക്കാര്‍ തക്കതായ മറുപടിയാണ് നല്‍കിയത്. സര്‍ക്കാരിന്റെ ഡയസ്‌നോണ്‍ ഉള്‍പ്പെടെയുളള കര്‍ശന നിയന്ത്രണങ്ങളെ മറികടക്കാന്‍ ജീവനക്കാര്‍ക്ക്  സാധിച്ചു. സിവില്‍ സര്‍വ്വീസിലെ ഭൂരിപക്ഷമെന്ന് വീമ്പളക്കി നടന്നവര്‍ക്ക് ഈ സൂചന പണിമുടക്ക് നല്‍കുന്ന പാഠം ഉള്‍ക്കൊള്ളാന്‍ തയ്യാറാകണമെന്ന് അദ്ധ്യാപക-സര്‍വ്വീസ് സംഘടനാ സമരസമിതി ചെയര്‍മാന്‍ ഒ.കെ. ജയകൃഷ്ണനും ജനറല്‍ കണ്‍വീനര്‍ ജയശ്ചന്ദ്രന്‍ കല്ലിംഗലും  പറഞ്ഞു.ജില്ലാ – താലൂക്കു ഭരണ സ്ഥാനങ്ങളിലും പ്രാദേശിക തലത്തില്‍ വില്ലേജാഫീസുകള്‍, കൃഷിഭവനുകള്‍, മൃഗസംരക്ഷണ ഓഫീസുകള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസുകള്‍ തുടങ്ങിയവ പൂര്‍ണ്ണമായും തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍, എംപ്ലോയ്‌മെന്റ് ഓഫീസുകള്‍, രജിസ്‌ട്രേഷന്‍ ഓഫീസുകള്‍ , ജലസേചന വകുപ്പ്, ഗതാഗത വകുപ്പ് തുടങ്ങിയവ ഭാഗികമായും അടഞ്ഞു കിടന്നു. സെക്രട്ടേറിയറ്റ്, പി.എസ്.സി, നിയമസഭ തുടങ്ങിയ കേന്ദ്രങ്ങളില്‍ പ്രതീക്ഷിച്ചതിനേക്കാളേറെ ജീവനക്കാര്‍ പണിമുടക്കില്‍ പങ്കെടുത്തു. വിദ്യാലയങ്ങളുടെ പ്രവര്‍ത്തനത്തെയും പണിമുടക്ക് സാരമായി ബാധിച്ചു. സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളില്‍   സ്‌കൂളുകള്‍  ഉള്‍പ്പെടെ അടഞ്ഞു കിടന്നു. ഓണ്‍ലൈന്‍ സ്ഥലംമാറ്റം നടപ്പിലാക്കിയ വകുപ്പുകളിലെ പണിമുടക്കിന്റെ വിജയമാണ് ശ്രദ്ധേയമായത്. അദ്ധ്യാപക- സര്‍വ്വീസ് സംഘടനാ സമരസമിതിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ജീവനക്കാരുടെയും അദ്ധ്യാപകരുടെയും പണിമുടക്കം വന്‍വിജയമായതായും അവർ അറിയിച്ചു.സമരസമിതിയുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റ് നടയിലും മറ്റ് ജില്ലാ കേന്ദ്രങ്ങളിലും പണിമുടക്ക്  വിജയിച്ചതിന്റെ ആഹ്ലാദപ്രകടനം  സംഘടിപ്പിച്ചു. തിരുവനന്തപുരത്ത് സമരസമിതി   ജനറല്‍ കണ്‍വീനര്‍ ജയശ്ചന്ദ്രന്‍ കല്ലിംഗല്‍ ആഹ്ലാദ പ്രകടനം ഉദ്ഘാടനം ചെയ്തു. സമരസമിതി ചെയര്‍മാന്‍ ഒ.കെ. ജയകൃഷ്ണന്‍ അദ്ധ്യക്ഷനായ യോഗത്തില്‍  സമരസമിതി നേതാക്കളായ കെ.പി.ഗോപകുമാര്‍ (ചെയര്‍മാന്‍, ജോയിന്റ്കൗണ്‍സില്‍), ബിജു പേരയം (എ.കെ.എസ്.ടി.യു), ഡോ.വി.എം.ഹാരിസ്, ഡോ.ഹരികുമാര്‍ (കെ.ജി.ഒ.എഫ്), എസ്.സുധികുമാര്‍, (കെ.എസ്.എസ്.എ), വി.വിനോദ് (കെ.എല്‍.എസ്.എസ്.എഫ്), കെ.ആര്‍.ദീപുകുമാര്‍ (കെ.പി.എസ്.സി.സ്റ്റാഫ് അസോ) പ്രൊഫ.റ്റി.ജി.ഹരികുമാര്‍ (പി.എഫ്.സി.റ്റി), എം.എസ്.സുഗൈതകുമാരി, എസ്.സജീവ്, എം.എം.നജീം, പി.ഹരീന്ദ്രനാഥ്, പി.ശ്രീകുമാര്‍, ആര്‍.സിന്ധു, യു.സിന്ധു, എന്‍.സോയാമോള്‍, പി.ശശികല, വി.ബാലകൃഷ്ണന്‍, ബീനാഭദ്രന്‍,ആര്‍.സരിത, എസ്.അജയകുമാര്‍, വി.കെ.മധു, ജി.സജീബ്കുമാര്‍, വിനോദ്.വി.നമ്പൂതിരി, സതീഷ്‌കണ്ടല, ആര്‍.കലാധരന്‍ എന്നിവരും കൊല്ലത്ത് കെ.എസ്.ഷിജുകുമാര്‍, സുമേഷ്‌കുമാര്‍, എ.ഗ്രേഷ്യസ്, എന്‍.കൃഷ്ണകുമാര്‍, സി.മനോജ്കുമാര്‍, കെ.ബി.അനു, വി.ശശിധരന്‍പിള്ള, വിനോദ്.കെ എന്നിവരും പത്തനംതിട്ടയില്‍ സി.കെ.ഹാബി, പി.കെ.സുനില്‍കുമാര്‍, ആര്‍.രമേശ്, ജി.അഖില്‍, മനോജ്കുമാര്‍, കെ.പ്രദീപ്കുമാര്‍ എന്നിവരും ആലപ്പുഴയില്‍ ഡോ.എസ്.ബിജു, അബ്ദുള്‍ ജലീല്‍, വി.ആര്‍.ബീന, സ്‌നേഹശ്രീ, പി.എസ്.സന്തോഷ്‌കുമാര്‍, സി.സുരേഷ്, എം.അനില്‍കുമാര്‍, സൂരജ്.വി.എസ് എന്നിവരും കോട്ടയത്ത് കെ.ബി.ബിജുകുട്ടി, വി.എസ്.ജോഷി, എസ്.പി.സുമോദ്, എന്‍.അനില്‍, എം.ജെ.ബെന്നിമോന്‍, എസ്.കൃഷ്ണകുമാരി, ജയപ്രകാശ്, എ.ഡി.അജീഷ് എന്നിവരും ഇടുക്കിയില്‍ ഡോ.ജെയ്‌സണ്‍ ജോര്‍ജ്ജ്, ആനന്ദ കൃഷ്ണ പ്രകാശ്, ഡി.ബിനില്‍, കെ.എസ്.രാഗേഷ്,ആര്‍.ബിജുമോന്‍ എന്നിവരും എറണാകുളത്ത് എന്‍.സി.ഹോച്ച്മിന്‍, വിമല്‍.എസ്, എം.പി.രൂപേഷ്, അജിത്.സി, ബിന്ദുരാജന്‍, എസ്.കെ.എം.ബഷീര്‍, സി.എ.അനീഷ്, പി.എ.രാജീവ്, എം.എ.അനൂപ്, ഹുസൈന്‍ പതുവന എന്നിവരും തൃശ്ശൂരില്‍ വി.ഒ.ജോയ്, അപ്‌സര മാധവ്, ഡോ.വി.എന്‍.പ്രദീപ്, എ.വി.വൈശാഖന്‍, വി.വി.ഹാപ്പി, വി.ജെ.മെര്‍ലി, ആര്‍.ഹരീഷ്‌കുമാര്‍ എന്നിവരും പാലക്കാടില്‍ പി.വിജയകുമാര്‍, എം.എന്‍.വിനോദ്, കെ.മുകുന്ദന്‍, എം.സി.ഗംഗാധരന്‍, എന്‍.എന്‍.പ്രജിത, സി.എ.ഈജു,  പി.ഡി.അനില്‍കുമാര്‍, അംജിത്ഖാന്‍ എന്നിവരും മലപ്പുറത്ത് ഡോ.ആഷിഷ്.പി.എം, മുഹമ്മദ് റാഫി, ജംഷീദ്.കെ,ജിസ്‌മോന്‍.പി.വര്‍ഗ്ഗീസ് എന്നിവരും കോഴിക്കോടില്‍ സി.ബിജു, ഡോ.ദില്‍വേദ്, വിക്രാന്ത്, റ്റി.എം.സജീന്ദ്രന്‍, കെ.അജിന, സുനില്‍കുമാര്‍.പി എന്നിവരും വയനാടില്‍ ഡോ.അസൈനാര്‍, ശ്രീജിത്ത് വാങ്കരി, നാരായണന്‍ കുഞ്ഞിക്കണ്ണോത്ത്, പ്രിന്‍സ് തോമസ്, കെ.എ.പ്രേംജിത്ത് എന്നിവരും കണ്ണൂരില്‍ എം.സുനില്‍കുമാര്‍, സി.രാധാകൃഷ്ണന്‍, അനിഷ അന്‍വര്‍, ഹരിദാസ് ഇറവങ്കര, പ്രദീപ്.റ്റി.എസ്, റോയ്.കെ.ജോസഫ് എന്നിവരും കാസര്‍ഗോഡ് കെ.പത്മനാഭന്‍, സുനില്‍കുമാര്‍ കരിച്ചേരി, നരേഷ്‌കുമാര്‍ കുന്നിയൂര്‍, യമുനരാഘവന്‍, ബിജുരാജ്, സി.മനോജ്കുമാര്‍ എന്നിവരും നേതൃത്വം നല്‍കി.


Discover more from News12 India Malayalam

Subscribe to get the latest posts sent to your email.