കായംകുളം.എരുവ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഉത്സവ ദിവസം നടന്ന കൊലപാതക ശ്രമ കേസുകളിലെ ഒന്നും രണ്ടും പ്രതികൾ അറസ്റ്റിൽ.


ബൈജു രാഹുൽ
എരുവ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ എട്ടാം ഉത്സവ ദിവസമായ 14.02.2025 തീയതി രാത്രി ഉത്‌സവം കണ്ട് മടങ്ങിയ പത്തിയൂർ സ്വദേശികളായ സുജിത്, ബിനു എന്നിവരെ കാക്കനാട് ജംഗ്ഷന് തെക്ക് വശം വെച്ച് കമ്പിവടി, പത്തൽ എന്നിവ ഉപയോഗിച്ച് അടിച്ച് താഴെയിട്ട ശേഷം വെട്ടുകത്തി ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലേയും, അന്നേ ദിവസം തന്നെ വൈകിട്ട് 06.30 മണിയോടു കൂടി എരുവ അമ്പലത്തിൻ്റെ തെക്കേ നടയിൽ നിന്ന എരുവ സ്വദേശി വിജയനെ കമ്പിവടി ഉപയോഗിച്ച് അടിച്ചും ഇടിവള ഉപയോഗിച്ച് മുഖത്ത് ഇടിച്ചും കൊലപ്പെടുത്താൻ ശ്രമിച്ച കേസിലേയും ഒന്നും രണ്ടും പ്രതികളായ പത്തിയൂർ വില്ലേജിൽ പത്തിയൂർ കിഴക്ക് മുറിയിൽ കുറ്റിക്കുളങ്ങര മുറിയിൽ കനാലിന് കിഴക്ക് വശം കൊച്ചു പടീറ്റതിൽ വീട്ടിൽ രാധാകൃഷ്ണൻ മകൻ രാഹുൽ (23), പത്തിയൂർ വില്ലേജിൽ പത്തിയൂർ കിഴക്ക് മുറിയിൽ കുറ്റിക്കുളങ്ങര അമ്പലത്തിന് തെക്ക് കിഴക്ക് മാറി കൊച്ചു പറമ്പിൽ വീട്ടിൽ ബാബു മകൻ രാജേഷ് എന്ന് വിളിക്കുന്ന ബൈജു (42) എന്നിവരാണ് അറസ്റ്റിലായത്. ഈ കുറ്റകൃത്യങ്ങൾക്ക് ശേഷം ഒളിവിൽ പോയ പ്രതികളെ എറണാകുളം കാക്കനാട് നിന്നാണ് കായംകുളം പോലീസ് പിടി കൂടിയത്. എരുവ അമ്പലത്തിൻ്റെ തെക്കേ നടയിൽ വിജയനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ മൂന്നാം പ്രതിയായ പത്തിയൂർ വില്ലേജിൽ എരുവ കിഴക്ക് മുറിയിൽ കന്നേൽ വീട്ടിൽ നിത്യാനന്ദൻ മകൻ നിതിൻ (36) നെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. കായംകുളം ഡി.വൈ.എസ്.പി. ബാബുക്കുട്ടൻ്റെ മേൽനോട്ടത്തിൽ സി.ഐ. അരുൺ ഷാ, എസ്.ഐ. രതീഷ് ബാബു, പ്രൊബേഷൻ എസ്.ഐ. ശരത്, പോലീസുദ്യോഗസ്ഥരായ വിഷ്ണു, അഖിൽ മുരളി, അരുൺ, ഗോപകുമാർ, ഷാനവാസ്, പ്രദീപ്, ഷിബു, രെജി, സോനുജിത്ത്, അനു എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടി കൂടിയത്. ഈ കേസിലെ മറ്റ് പ്രതികളെ അറസ്റ്റ് ചെയ്യുന്നതിനുള്ള അന്വേഷണം ഊർജ്ജിതമാക്കിയതായി കായംകുളം പോലീസ് അറിയിച്ചു.




